- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികളുടെ ദീർഘനാളത്തെ ആവശ്യത്തിന് പച്ചക്കൊടി; കിംങ് ഖാലിദ് വിമാനത്താവളത്തിൽ നിന്നും കരിപ്പൂരിലേക്ക് എയർ ഇന്ത്യയുടെ കൂടുതൽ സർവ്വീസുകൾക്ക് അനുമതി; ഒക്ടോബർ മുതൽ ആറോളം സർവ്വീസുകൾ
പ്രവാസികളുടെ ദീർഘനാളത്തെ സ്വപ്‌നം ഒടുവിൽ പൂവണിയുന്നു. എയർ ഇന്ത്യക്ക് റിയാദ് -കരിപ്പൂർ സർവീസുകൾ വർധിപ്പിക്കാൻ കിംങ് ഖാലിദ് വിമാനത്താവള അഥോറിറ്റിയുടെ അനുമതി. ഒക്ടോബർ മുതൽ സർവീസ് ആറായി വർധിക്കും. ജൂൺ 22 ന് പ്രത്യേക സർവീസിനും അനുമതി ലഭ്യമായി. ആഴ്ചയിൽ എല്ലാ ദിവസവും സർവീസിനുള്ള അനുമതി തേടിയ എയർ ഇന്ത്യക്ക് ആറ് ദിവസം സർവീസ് നടത്താനുള്ള അംഗീകാരം ലഭിച്ചു. നിലവിലുള്ള നാല് സർവീസുകൾക്കൊപ്പം ഒക്ടോബർ 29 മുതൽ രണ്ട് പുതിയ എക്സ്‌പ്രസ് സർവീസുകൾ കൂടി എയർ ഇന്ത്യ നടത്തും. ഇതോടെ റിയാദ്-കരിപ്പൂർ റൂട്ടിലെ പ്രതിവാര സർവീസ് ആറായി വർധിക്കുമെന്ന് റിയാദ് എയർ ഇന്ത്യ മാനേജ്‌മെന്റ് അറിയിച്ചു. ചൊവ്വാഴ്‌ച്ച ഒഴികെയുള്ള ദിവസങ്ങളിലാണ് എയർ ഇന്ത്യ സർവീസുകൾ നടത്തുക. നിലവിലുള്ള സമയ ക്രമം തന്നെയായിരിക്കും പുതിയ സർവീസുകൾക്കും . അവധിക്കാല തിരക്ക് പരിഗണിച്ച് ജൂൺ മുതൽ കൂടുതൽ അധിക സർവീസിന് ശ്രമം നടത്തിയെങ്കിലും ഒരു സർവീസിന് മാത്രമാണ് അനുമതി ലഭിച്ചത്. ഇത് ജൂൺ 22ന് റിയാദിൽ നിന്ന് പുറപ്പെടും. കരിപ്പൂർ വഴി തിരുവനന്തപുരത്തേക്കാണ് ഈ സർവീസ് ഷ
പ്രവാസികളുടെ ദീർഘനാളത്തെ സ്വപ്‌നം ഒടുവിൽ പൂവണിയുന്നു. എയർ ഇന്ത്യക്ക് റിയാദ് -കരിപ്പൂർ സർവീസുകൾ വർധിപ്പിക്കാൻ കിംങ് ഖാലിദ് വിമാനത്താവള അഥോറിറ്റിയുടെ അനുമതി. ഒക്ടോബർ മുതൽ സർവീസ് ആറായി വർധിക്കും. ജൂൺ 22 ന് പ്രത്യേക സർവീസിനും അനുമതി ലഭ്യമായി.
ആഴ്ചയിൽ എല്ലാ ദിവസവും സർവീസിനുള്ള അനുമതി തേടിയ എയർ ഇന്ത്യക്ക് ആറ് ദിവസം സർവീസ് നടത്താനുള്ള അംഗീകാരം ലഭിച്ചു. നിലവിലുള്ള നാല് സർവീസുകൾക്കൊപ്പം ഒക്ടോബർ 29 മുതൽ രണ്ട് പുതിയ എക്സ്‌പ്രസ് സർവീസുകൾ കൂടി എയർ ഇന്ത്യ നടത്തും. ഇതോടെ റിയാദ്-കരിപ്പൂർ റൂട്ടിലെ പ്രതിവാര സർവീസ് ആറായി വർധിക്കുമെന്ന് റിയാദ് എയർ ഇന്ത്യ മാനേജ്‌മെന്റ് അറിയിച്ചു.
ചൊവ്വാഴ്‌ച്ച ഒഴികെയുള്ള ദിവസങ്ങളിലാണ് എയർ ഇന്ത്യ സർവീസുകൾ നടത്തുക. നിലവിലുള്ള സമയ ക്രമം തന്നെയായിരിക്കും പുതിയ സർവീസുകൾക്കും . അവധിക്കാല തിരക്ക് പരിഗണിച്ച് ജൂൺ മുതൽ കൂടുതൽ അധിക സർവീസിന് ശ്രമം നടത്തിയെങ്കിലും ഒരു സർവീസിന് മാത്രമാണ് അനുമതി ലഭിച്ചത്. ഇത് ജൂൺ 22ന് റിയാദിൽ നിന്ന് പുറപ്പെടും. കരിപ്പൂർ വഴി തിരുവനന്തപുരത്തേക്കാണ് ഈ സർവീസ് ഷെഡ്യൂൾ ചെയ്തത്.