- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർ ഇന്ത്യയെ സ്വന്തമാക്കാനുള്ള ടാറ്റയുടെ മോഹം അത്രയെളുപ്പം നടന്നേക്കില്ല; എന്തുവിലയ്ക്കും വാങ്ങാൻ തയ്യാറായി ഇൻഡിഗോ രംഗത്ത്; ഇൻഡിഗോയുടെ ലക്ഷ്യം ഖത്തർ എയർവേസിനെക്കൊണ്ട് മുതൽ മുടക്കിക്കാൻ എന്ന സൂചനകൾ പുറത്ത്
എയർ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകവെ, ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയെ സ്വന്തമാക്കാൻ ബജറ്റ് എയർലൈൻസായ ഇൻഡിഗോ രംഗത്തെത്തി. എയർ ഇന്ത്യയെ സ്വന്തമാക്കുകയെന്ന ടാറ്റയുടെ മോഹത്തിന് ശക്തമായ വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് ഓഹരികൾ സ്വന്തമാക്കാൻ താത്പര്യമുണ്ടെന്ന് ഇൻഡിഗോ അറിയിച്ചത്. ബുധനാഴ്ച കേന്ദ്ര മന്ത്രിസഭായോഗം സ്വകാര്യവത്കരണത്തിന് അനുമതി നൽകിയതിന് തൊട്ടുപിന്നാലെ, ഇൻഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ് വ്യോമയാന മന്ത്രാലയത്തിന് താത്പര്യം പ്രകടിപ്പിച്ചുകൊണ്ട് കത്തെഴുതി.. എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്‌പ്രസിന്റെയും അന്താരാഷ്ട്ര സർവീസുകൾ സ്വന്തമാക്കാനാണ് ഇൻഡിഗോ താത്പര്യപ്പെടുന്നത്. ഇത് വെവ്വേറെ നൽകില്ലെങ്കിൽ, എയർ ഇന്ത്യയെ മുഴുവനായി സ്വന്തമാക്കാനും ഇൻഡിഗോ തയ്യാറാണെന്ന് ആദിത്യ ഘോഷ് വ്യക്തമാക്കിയിട്ടുണ്ട്. ടാറ്റയുൾപ്പെടെ എയർ ഇന്ത്യയെ സ്വന്തമാക്കാൻ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും സ്ഥാപനങ്ങൾ രംഗത്തെത്തിയിട്ടുണ്ടെന്ന് വ്യോമയാന മന്ത
എയർ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകവെ, ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയെ സ്വന്തമാക്കാൻ ബജറ്റ് എയർലൈൻസായ ഇൻഡിഗോ രംഗത്തെത്തി. എയർ ഇന്ത്യയെ സ്വന്തമാക്കുകയെന്ന ടാറ്റയുടെ മോഹത്തിന് ശക്തമായ വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് ഓഹരികൾ സ്വന്തമാക്കാൻ താത്പര്യമുണ്ടെന്ന് ഇൻഡിഗോ അറിയിച്ചത്.
ബുധനാഴ്ച കേന്ദ്ര മന്ത്രിസഭായോഗം സ്വകാര്യവത്കരണത്തിന് അനുമതി നൽകിയതിന് തൊട്ടുപിന്നാലെ, ഇൻഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ് വ്യോമയാന മന്ത്രാലയത്തിന് താത്പര്യം പ്രകടിപ്പിച്ചുകൊണ്ട് കത്തെഴുതി.. എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്‌പ്രസിന്റെയും അന്താരാഷ്ട്ര സർവീസുകൾ സ്വന്തമാക്കാനാണ് ഇൻഡിഗോ താത്പര്യപ്പെടുന്നത്. ഇത് വെവ്വേറെ നൽകില്ലെങ്കിൽ, എയർ ഇന്ത്യയെ മുഴുവനായി സ്വന്തമാക്കാനും ഇൻഡിഗോ തയ്യാറാണെന്ന് ആദിത്യ ഘോഷ് വ്യക്തമാക്കിയിട്ടുണ്ട്.
ടാറ്റയുൾപ്പെടെ എയർ ഇന്ത്യയെ സ്വന്തമാക്കാൻ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും സ്ഥാപനങ്ങൾ രംഗത്തെത്തിയിട്ടുണ്ടെന്ന് വ്യോമയാന മന്ത്രി ജയന്ത് സിൻഹ പറഞ്ഞു. ഇതിൽ ഔദ്യോഗികമായി ആദ്യം സമീപിച്ചത് ഇൻഡിഗോയാണ്. ഇന്ത്യയിൽ എയർലൈൻ ആരംഭിക്കാൻ ശ്രമിക്കുന്ന ഖത്തർ എയർവേയ്‌സ് എയർ ഇന്ത്യയെ സ്വന്തമാക്കാൻ രംഗത്തുണ്ടോ എന്ന കാര്യം മന്ത്രി വെളിപ്പെടുത്തിയിട്ടില്ല.
ഇൻഡിഗോയിൽ മുതൽമുടക്കാൻ ഖത്തർ എയർവേയ്‌സ് നേരത്തേ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇത് നിരസിച്ച ഇൻഡിഗോ, എയർ ഇന്ത്യയെ വാങ്ങാനുള്ള ശ്രമത്തിൽ ഖത്തർ എയർവേയ്‌സിനെ കൂട്ടുപിടിച്ചേക്കുമെന്ന് സൂചനയുണ്ട്. വ്യോമയാന മന്ത്രിമാരായ എ.ജി.ഗജ്ജുവിനും ജയന്ത് സിൻഹയ്ക്കും വകുപ്പ് സെക്രട്ടറി ആർ.എൻ. ചൗബെയ്ക്കുമാണ് ആദിത്യ ഘോഷ് കത്തയച്ചത്. ഇന്ത്യയിലെ വ്യോമയാന മേഖല കൂടുതൽ ശക്തമാകുമെന്നതിന്റെ സൂചനയാണ് ഇൻഡിഗോ ഇക്കാര്യത്തിൽ പുലർത്തുന്ന താത്പര്യമെന്ന് വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
എയർ ഇന്ത്യയുടെ മൂല്യമെത്രയെന്ന് വ്യക്തമാക്കുന്നതാണ് അതിന്റെ ഓഹരികൾ വാങ്ങാൻ ഇൻഡിഗോയടക്കമുള്ളവർ കാട്ടുന്ന താത്പര്യം വ്യക്തമാക്കുന്നതെന്ന് ആർ.എൻ.ചൗബെ പറഞ്ഞു. മൂന്നുവർഷംകൊണ്ട് എയർ ഇന്ത്യ കൈവരിച്ച വളർച്ചയും ലാഭവുമാണ് അതിലേക്ക് താത്പര്യം കൂട്ടുന്നത്. ആര് ഏറ്റെടുത്താലും എയർ ഇന്ത്യയെന്ന പേര് നിലനിർത്തണമെന്ന് സർക്കാർ ആവശ്യപ്പെടുമെന്ന് ജയന്ത് സിൻഹയും പറഞ്ഞു.