- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബങ്കോക്ക്, സിംഗപ്പുർ, ഹോങ് കോങ് എന്നിവിടങ്ങിലേക്കുള്ള ടിക്കറ്റ് നിരക്ക് 15000 രൂപ; ദുബായിലേക്കും ബഹറിനിലേക്കും പറക്കാൻ 6000 രൂപ; 425 രൂപയ്ക്കും വിമാനയാത്ര സാധ്യം: എയർഇന്ത്യയുടെ സ്വാതന്ത്ര്യ ദിന ഓഫറുകൾ ഇങ്ങനെ
ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക ഓഫറുമായി എയർ ഇന്ത്യ. യാത്രാനിരക്കിൽ വമ്പൻ ഇളവുകളാണ് എയർ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത് ഒരു വശത്തേക്കുള്ള യാത്രാ ടിക്കറ്റുകൾക്കാണ് ഇളവ് ബാധകം. ചില ആഭ്യന്തര സർവീസുകൾക്ക് 425 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്. 7000 രൂപയ്ക്ക് രാജ്യാന്തര സർവീസുകളും ലഭ്യമാക്കുന്നുണ്ട്. ഓഗസ്റ്റ് 13 മുതൽ 20 വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നത്. ഈ ടിക്കറ്റുകൾ ഉപയോഗിച്ച് സെപ്റ്റംബർ 16 മുതൽ നവംബർ 30 വരെയും 2018 ജനുവരി 25 മുതൽ മാർച്ച് 31 വരെയുമാണ് യാത്ര ചെയ്യാൻ സാധിക്കുക. ദക്ഷിണേഷ്യൻ നഗരങ്ങളായ കാഠ്മണ്ഡു, ധാക്ക, കൊളംബോ, യംഗോൺ, കാബുൾ എന്നീ സ്ഥലങ്ങളും യാത്രായിളവ് പ്രഖ്യാപിച്ച നഗരങ്ങളിൽ ഉൾപ്പെടുന്നുണ്ട്. ദുബായ്, ബഹറിൻ എന്നീ നഗരങ്ങളിലേക്ക് ആറായിരം രൂപാ നിരക്കിൽ യാത്ര ചെയ്യാം. ബങ്കോക്ക്, സിംഗപ്പുർ, ഹോങ് കോങ് എന്നിവിടങ്ങിലേക്കുള്ള ടിക്കറ്റ് നിരക്ക് 15000 രൂപയാണ്. യൂറോപ്യൻ നഗരങ്ങളായ ലണ്ടൻ, മിലാൻ തുടങ്ങിയടങ്ങളിലേക്ക് 38000 വും യു എസ് നഗരങ്ങളായ ന്യൂയോർക്ക്,
ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക ഓഫറുമായി എയർ ഇന്ത്യ. യാത്രാനിരക്കിൽ വമ്പൻ ഇളവുകളാണ് എയർ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്
ഒരു വശത്തേക്കുള്ള യാത്രാ ടിക്കറ്റുകൾക്കാണ് ഇളവ് ബാധകം. ചില ആഭ്യന്തര സർവീസുകൾക്ക് 425 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്. 7000 രൂപയ്ക്ക് രാജ്യാന്തര സർവീസുകളും ലഭ്യമാക്കുന്നുണ്ട്. ഓഗസ്റ്റ് 13 മുതൽ 20 വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നത്. ഈ ടിക്കറ്റുകൾ ഉപയോഗിച്ച് സെപ്റ്റംബർ 16 മുതൽ നവംബർ 30 വരെയും 2018 ജനുവരി 25 മുതൽ മാർച്ച് 31 വരെയുമാണ് യാത്ര ചെയ്യാൻ സാധിക്കുക.
ദക്ഷിണേഷ്യൻ നഗരങ്ങളായ കാഠ്മണ്ഡു, ധാക്ക, കൊളംബോ, യംഗോൺ, കാബുൾ എന്നീ സ്ഥലങ്ങളും യാത്രായിളവ് പ്രഖ്യാപിച്ച നഗരങ്ങളിൽ ഉൾപ്പെടുന്നുണ്ട്. ദുബായ്, ബഹറിൻ എന്നീ നഗരങ്ങളിലേക്ക് ആറായിരം രൂപാ നിരക്കിൽ യാത്ര ചെയ്യാം. ബങ്കോക്ക്, സിംഗപ്പുർ, ഹോങ് കോങ് എന്നിവിടങ്ങിലേക്കുള്ള ടിക്കറ്റ് നിരക്ക് 15000 രൂപയാണ്.
യൂറോപ്യൻ നഗരങ്ങളായ ലണ്ടൻ, മിലാൻ തുടങ്ങിയടങ്ങളിലേക്ക് 38000 വും യു എസ് നഗരങ്ങളായ ന്യൂയോർക്ക്, വാഷിങ്ടൺ എന്നിവിടങ്ങളിലേക്ക് 65000 വുമാണ് ടിക്കറ്റ് നിരക്ക്. ഫെബ്രുവരി ആറിനുള്ള ജമ്മു- ശ്രീനഗർ യാത്രയ്ക്ക് 425 രൂപയാണ് എയർ ഇന്ത്യയുടെ സൈറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്