- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവധി ആഘോഷിക്കാനായി കുട്ടികളെ നാട്ടിലേക്ക് തനിച്ചു വിടുന്ന മാതാപിതാക്കൾക്ക് തിരിച്ചടിയായി എയർ ഇന്ത്യയുടെ തീരുമാനം; വിമാനത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികൾക്ക് ടിക്കറ്റ് നിരക്കിന് പുറമേ ഇനി അധിക നിരക്ക്; ട്രാവൽ ഏജന്റുമാർക്ക് സർക്കുലർ അയച്ച് എയർ ഇന്ത്യ; ഒറ്റയ്ക്കുള്ള യാത്രയ്ക്ക് ടിക്കറ്റ് എയർ പോർട്ട്- എയർ ഇന്ത്യാ ഓഫീസുകളിൽ നിന്നും മാത്രം
ദുബായ്: കുട്ടികളെ അവധി ആഘോഷിക്കാൻ ഒറ്റയ്ക്ക് നാട്ടിലേക്കയയ്ക്കുന്ന മാതാപിതാക്കൾക്ക് എയർ ഇന്ത്യയുടെ തിരിച്ചടി. എയർ ഇന്ത്യാ എക്സ്‌പ്രസ് വിമാനത്തിൽ മാതാപിതാക്കൾ കൂടെയില്ലാതെ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന കുട്ടികൾക്കായി ടിക്കറ്റ് നിരക്കിന്റെ ഇരട്ടി അടയ്‌ക്കേണ്ടി വരും. അൺ അക്കമ്പനീഡ് മെമ്പർ എന്നാണ് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികളുടെ ടിക്കറ്റിൽ രേഖപ്പെടുത്തുന്നത്. ഇതോടെ യുഎഇ അടക്കമുള്ള സ്ഥലങ്ങളിൽ നിന്നും കുട്ടികളെ ഒറ്റയ്ക്ക് നാട്ടിലേക്ക് വിടുന്ന മാതാപിതാക്കൾക്ക് എയർ ഇന്ത്യാ തീരുമാനം തിരിച്ചടിയാകുമെന്നാണ് നിഗമനം. ഇത്തരത്തിൽ യാത്ര ചെയ്യുന്ന കുട്ടികൾ ഒരുഭാഗത്തേക്ക് മാത്രം 165 ദിർഹം (ഏകദേശം 3180 രൂപ) ആണ് അടയ്‌ക്കേണ്ടത്. ഇരുവശത്തേക്കുമാണെങ്കിൽ 330 ദിർഹം (6360) അധികം നൽകണം. ട്രാവൽ ഏജന്റുമാർക്ക് ഇക്കാര്യം വ്യക്തമാക്കി എയർ ഇന്ത്യ സർക്കുലർ നൽകിക്കഴിഞ്ഞു. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനോടൊപ്പം അധിക തുകയും ഈടാക്കും. വിമാനത്തിൽ തനിയെ യാത്രചെയ്യുന്ന കുട്ടികളുടെ ടിക്കറ്റ് ഇനി മുതൽ എയർപോർട്ട് ഓഫീസിൽ നിന്നോ, എയർ
ദുബായ്: കുട്ടികളെ അവധി ആഘോഷിക്കാൻ ഒറ്റയ്ക്ക് നാട്ടിലേക്കയയ്ക്കുന്ന മാതാപിതാക്കൾക്ക് എയർ ഇന്ത്യയുടെ തിരിച്ചടി. എയർ ഇന്ത്യാ എക്സ്‌പ്രസ് വിമാനത്തിൽ മാതാപിതാക്കൾ കൂടെയില്ലാതെ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന കുട്ടികൾക്കായി ടിക്കറ്റ് നിരക്കിന്റെ ഇരട്ടി അടയ്‌ക്കേണ്ടി വരും. അൺ അക്കമ്പനീഡ് മെമ്പർ എന്നാണ് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികളുടെ ടിക്കറ്റിൽ രേഖപ്പെടുത്തുന്നത്. ഇതോടെ യുഎഇ അടക്കമുള്ള സ്ഥലങ്ങളിൽ നിന്നും കുട്ടികളെ ഒറ്റയ്ക്ക് നാട്ടിലേക്ക് വിടുന്ന മാതാപിതാക്കൾക്ക് എയർ ഇന്ത്യാ തീരുമാനം തിരിച്ചടിയാകുമെന്നാണ് നിഗമനം.
ഇത്തരത്തിൽ യാത്ര ചെയ്യുന്ന കുട്ടികൾ ഒരുഭാഗത്തേക്ക് മാത്രം 165 ദിർഹം (ഏകദേശം 3180 രൂപ) ആണ് അടയ്‌ക്കേണ്ടത്. ഇരുവശത്തേക്കുമാണെങ്കിൽ 330 ദിർഹം (6360) അധികം നൽകണം. ട്രാവൽ ഏജന്റുമാർക്ക് ഇക്കാര്യം വ്യക്തമാക്കി എയർ ഇന്ത്യ സർക്കുലർ നൽകിക്കഴിഞ്ഞു. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനോടൊപ്പം അധിക തുകയും ഈടാക്കും.
വിമാനത്തിൽ തനിയെ യാത്രചെയ്യുന്ന കുട്ടികളുടെ ടിക്കറ്റ് ഇനി മുതൽ എയർപോർട്ട് ഓഫീസിൽ നിന്നോ, എയർ ഇന്ത്യ ഓഫീസിൽ നിന്നോ മാത്രമേ ബുക്ക് ചെയ്യാൻ കഴിയൂ. ട്രാവൽ ഏജന്റ് വഴിയും എയർ ഇന്ത്യ എക്സ്‌പ്രസിന്റെ വെബ്സൈറ്റ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാൻ പറ്റില്ല. നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തവരാണെങ്കിൽ എയർ ഇന്ത്യ എക്സ്‌പ്രസ് ഓഫീസിലെത്തി അധിക തുക അടയ്‌ക്കേണ്ടിവരും. യാത്ര റദ്ദാക്കിയാൽ തുക തിരികെ ലഭിക്കില്ല, എന്നാൽ, യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റുകയാണെങ്കിൽ തുക വീണ്ടും അടയ്‌ക്കേണ്ട.
അഞ്ചു മുതൽ 12 വയസ്സു വരെയുള്ള കുട്ടികളെയാണ് അൺ അക്കമ്പനീഡ് മൈനർ വിഭാഗത്തിൽ വിമാനത്തിൽ തനിച്ച് യാത്ര ചെയ്യാൻ അനുവദിക്കുക. ഇതിനായി മാതാപിതാക്കളുടെ പാസ്‌പോർട്ട് കോപ്പി ഉൾപ്പെടെയുള്ള രേഖകൾ സമർപ്പിക്കണം. അവധിക്കാലത്ത് ടിക്കറ്റ് ചാർജ് കുതിച്ചുയരുന്നതിനാൽ ഒട്ടേറെ രക്ഷിതാക്കൾ കുട്ടികളെ തനിയെ നാട്ടിലേക്ക് അയയ്ക്കാറുണ്ട്.