ദുബൈ: ഓണത്തിന് നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്ക് അധിക ബാഗേജ് ആനുകൂല്യവുമായി എയർ ഇന്ത്യ എക്സ്‌പ്രസ് സർവ്വീസുകൾ. എയർ ഇന്ത്യയിൽ 10 കിലോ സൗജന്യ ബാഗേജ് അധികമായി ലഭിക്കുേമ്പാൾ എയർ ഇന്ത്യ എക്സ്‌പ്രസ് 50 ദിർഹത്തിന് അഞ്ചു കിലോ അധിക ബാഗേജും 100 ദിർഹത്തിന് 10കിലോയും അനുവദിക്കും.

സെപ്റ്റംബർ 30 വരെ ഇന്ത്യയിലേക്ക് ടിക്കറ്റ് എടുക്കുന്നവർക്ക് എയർ ഇന്ത്യയിൽ ബിസിനസ് ക്ലാസിൽ 50 കിലോയും ഇകോണമി ക്ലാസിൽ 40 കിലോയും സൗജന്യ ബാഗേജ് കൊണ്ടുപോകാം. നിലവിൽ ഇത് യഥാക്രമം 40 കിലോ, 30 കിലോ എന്നിങ്ങനെയാണ്

സെപ്റ്റംബർ അഞ്ചു മുതൽ നവംബർ 30 വരെ ഈ ആനുകൂല്യത്തിൽ യാത്ര ചെയ്യാം. എയർ ഇന്ത്യ എക്സ്‌പ്രസിൽ യു.എ.ഇയിൽ നിന്നുള്ള എല്ലാ വിമാനങ്ങൾക്കും സെപ്റ്റംബർ അഞ്ചു മുതൽ ഡിസംബർ 13വരെയും 2018 ജനുവരി ആറു മുതൽ മാർച്ച് 24 വരെയുമാണ് ഈ ആനുകൂല്യം ലഭിക്കുക.