- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
എയർ ഇന്ത്യയുടെ ഡൽഹി ബഹ്‌റിൻ നോൺ സ്‌റ്റോപ്പ് വിമാന സർവീസ് ആരംഭിച്ചു; പ്രവാസി മലയാളികൾക്ക് ഇനി സുഖ യാത്ര
മനാമ: ബഹ്‌റിൻ പ്രവാസി മലയാളികൾക്ക് ഏറെ സൗകര്യപ്രദമായ യാത്രാ സൗകര്യമാണ് എയർ ഇന്ത്യ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 26ന് ഡൽഹിയിൽ നിന്നും ബഹ്‌റിനിലേക്ക് ആരംഭിച്ച ഈ നോൺ സ്‌റ്റോപ്പ് സർവ്വീസ് തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് യാത്ര നടത്തുന്നത്. ബഹ്‌റിനിലേക്ക് പോകുന്ന എഐ940 വിമാനം അടുത്ത ദിവസം ഡൽഹിയിലേക്ക് തിരിക്കുന്ന രീതിയിലാണ്
മനാമ: ബഹ്‌റിൻ പ്രവാസി മലയാളികൾക്ക് ഏറെ സൗകര്യപ്രദമായ യാത്രാ സൗകര്യമാണ് എയർ ഇന്ത്യ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 26ന് ഡൽഹിയിൽ നിന്നും ബഹ്‌റിനിലേക്ക് ആരംഭിച്ച ഈ നോൺ സ്‌റ്റോപ്പ് സർവ്വീസ് തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് യാത്ര നടത്തുന്നത്.
ബഹ്‌റിനിലേക്ക് പോകുന്ന എഐ940 വിമാനം അടുത്ത ദിവസം ഡൽഹിയിലേക്ക് തിരിക്കുന്ന രീതിയിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. പുതിയ എ319 വിഭാഗത്തിലെ എയർക്രാഫ്റ്റാണ് സർവീസ് നടത്തുന്നത്. മിതമായ നിരക്കിൽ സുഗമമായ യാത്രയാണ് എയർ ഇന്ത്യ നടത്തുന്നത്. ബഹ്‌റിനിൽ നിന്ന് ഡൽഹിയിലേക്ക് 35 കിലോഗ്രാം ആണ് ബാഗേജ് അലവൻസ്.
ഇതുകൂടാതെ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്നും വിദേശത്തേക്ക് എയർഇന്ത്യ വേറെയും സർവ്വീസുകൾ നടത്തുന്നുണ്ട്. അമൃത്സർ, പാട്‌ന, ലക്‌നൗ, കൊൽക്കത്ത, ഹൈദരാബാദ്, വിശാഖപട്ടണം, വരാണസി, ബാംഗ്ലൂർ, ചെന്നൈ, ബാങ്കോക്ക്, സിംഗപ്പൂർ, ഫ്രാങ്ക്ഫർട്ട് തുടങ്ങിയവിടങ്ങളിലേക്കാണ് എയർ ഇന്ത്യ സർവീസ് നടത്തുന്നത്.