അബുദാബി: വേനൽ അവധിക്ക് നാട്ടിലേക്ക് പോരുന്ന പ്രവാസികളുടെ യാത്രക്ലേശത്തിന് പരിഹാരവുമായി എയർ ഇന്ത്യ സർവ്വീസ് രംഗത്ത്. അബുദാബി കൊച്ചി സെക്ടറിൽ രണ്ടാമത്തെ സർവീസ് ആരംഭിച്ചാണ് പ്രവാസികൾക്ക് ഗുണകരമാകുന്നത്.

ജൂൺ 15 മുതലാണ് പുതിയ സർവീസ് ആരംഭിക്കുക. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പുലർച്ചെ 04:55 ന് അബുദാബിയിൽ നിന്നും തിരിക്കുന്ന വിമാനം രാവിലെ 10:30നു കൊച്ചിയിൽ എത്തിച്ചേരും. നിലവിലുള്ള സർവ്വിസ് വൈകിട്ടു 08:50ന് അബുദാബിയിൽ നിന്നും തിരിച്ച് വെളുപ്പിനു 03:55 നാണ് കൊച്ചിയിൽ എത്തിച്ചേരുക. കൊച്ചിയിൽ നിന്നും പുലർച്ചെ 01:25 നു
തിരിക്കുന്ന വിമാനം 03:55 നാണ് അബുദാബിയിൽ എത്തിച്ചേരുക. നിലവിലുള്ള സർവ്വിസ് വൈകിട്ടു 05:20 നു തിരിച്ച് രാത്രി 07:50 നു അബുദാബിയിൽ എത്തിച്ചേരും

അബുദാബിയിൽനിന്ന് 30 കിലോയാണ് ബാഗേജിന് അനുമതി. ഏഴുകിലോ ഹാൻഡ് ബാഗിലും സൂക്ഷിക്കാം. തിരികെവരുമ്പോൾ ഇത് യഥാക്രമം 20 കിലോയും 7 കിലോയുമായിരിക്കും. ഗൾഫ് ഏവിയേഷൻ മേഖലയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് എയർ
ഇന്ത്യ എക്സ്പ്രസ് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നത്.