- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുടങ്ങും മുമ്പേ പ്രവാസികളെ കൊന്ന് ചോര കുടിച്ച് വിമാന കമ്പനികൾ; ദോഹയിൽ നിന്നും കണ്ണൂരിലേക്കുള്ള ടിക്കറ്റിന് രണ്ടിരട്ടിയോളം ഈടാക്കി എയർ ഇന്ത്യ; അബുദാബിയിൽ നിന്നും ഈടാക്കിയത് നാലിരട്ടി; കൊള്ളയടിക്കും മുമ്പിൽ നിൽക്കുന്നത് എയർ ഇന്ത്യ എക്സ്‌പ്രസ്
ദോഹ: പ്രവാസികളുട പോക്കറ്റ് കാലിയാവാതെ നാട്ടിലെത്തിക്കാൻ തുടങ്ങിയ വിമാനകമ്പനിയാണ് എയർ ഇന്ത്യാ എകസ്പ്രസ്. എന്നാൽ ഇന്ന് അതുകൊള്ളടയുടെ വിമാന കമ്പനിയാണ്. തരം കിട്ടിയാൽ യാത്രക്കാരെ പിഴിയുന്ന സംവിധാനം. കണ്ണൂർ വിമാനത്താവളത്തോട് മലബാറുകാർക്കുള്ള ഇഷ്ടം മനസ്സിലാക്കി ഇവിടേയും ചൂഷണത്തിന് മുന്നിൽ നിൽക്കുകയാണ് ഇവർ. ഇതോടെ പ്രതിഷേധവും ശക്തമാകുന്നു. ദോഹയിൽ നിന്നു കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാന നിരക്ക് കൂടുതലെന്നു യാത്രക്കാർ പരാതി പറയുമ്പോഴും കമ്പനിക്ക് മാത്രം കുലക്കമില്ല. സർവീസ് ആരംഭിക്കുന്ന ഡിസംബർ 10നു ദോഹ കണ്ണൂർ ടിക്കറ്റ് നിരക്ക് 21,300 രൂപയാണ്. അതേ ദിവസം ദോഹ കോഴിക്കോട് ടിക്കറ്റിന് 10,200 രൂപയും, ദോഹ കൊച്ചിക്ക് 9796 രൂപയും, ദോഹ തിരുവനന്തപുരത്തിന് 10,805 രൂപയുമാണ് നിരക്ക്. അതായത് കണ്ണൂരിൽ നിന്ന് പറക്കാനുള്ള മലയാളിയുടെ ആഗ്രഹം കണക്കിലെടുത്തുള്ള കൊള്ള. കുറഞ്ഞ നിരക്കിന് കോഴിക്കോട് ടിക്കറ്റ് ലഭിക്കുമ്പോൾ ഇരട്ടിത്തുക കൊടുത്ത് പ്രവാസികൾ കണ്ണൂർ ടിക്കറ്റ് എടുക്കില്ലെന്ന് ഒരു യാത്രക്കാരൻ പറഞ്ഞു. കൂട
ദോഹ: പ്രവാസികളുട പോക്കറ്റ് കാലിയാവാതെ നാട്ടിലെത്തിക്കാൻ തുടങ്ങിയ വിമാനകമ്പനിയാണ് എയർ ഇന്ത്യാ എകസ്പ്രസ്. എന്നാൽ ഇന്ന് അതുകൊള്ളടയുടെ വിമാന കമ്പനിയാണ്. തരം കിട്ടിയാൽ യാത്രക്കാരെ പിഴിയുന്ന സംവിധാനം. കണ്ണൂർ വിമാനത്താവളത്തോട് മലബാറുകാർക്കുള്ള ഇഷ്ടം മനസ്സിലാക്കി ഇവിടേയും ചൂഷണത്തിന് മുന്നിൽ നിൽക്കുകയാണ് ഇവർ. ഇതോടെ പ്രതിഷേധവും ശക്തമാകുന്നു. ദോഹയിൽ നിന്നു കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാന നിരക്ക് കൂടുതലെന്നു യാത്രക്കാർ പരാതി പറയുമ്പോഴും കമ്പനിക്ക് മാത്രം കുലക്കമില്ല.
സർവീസ് ആരംഭിക്കുന്ന ഡിസംബർ 10നു ദോഹ കണ്ണൂർ ടിക്കറ്റ് നിരക്ക് 21,300 രൂപയാണ്. അതേ ദിവസം ദോഹ കോഴിക്കോട് ടിക്കറ്റിന് 10,200 രൂപയും, ദോഹ കൊച്ചിക്ക് 9796 രൂപയും, ദോഹ തിരുവനന്തപുരത്തിന് 10,805 രൂപയുമാണ് നിരക്ക്. അതായത് കണ്ണൂരിൽ നിന്ന് പറക്കാനുള്ള മലയാളിയുടെ ആഗ്രഹം കണക്കിലെടുത്തുള്ള കൊള്ള. കുറഞ്ഞ നിരക്കിന് കോഴിക്കോട് ടിക്കറ്റ് ലഭിക്കുമ്പോൾ ഇരട്ടിത്തുക കൊടുത്ത് പ്രവാസികൾ കണ്ണൂർ ടിക്കറ്റ് എടുക്കില്ലെന്ന് ഒരു യാത്രക്കാരൻ പറഞ്ഞു. കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നതോടെ കണ്ണൂരിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറയും. അതിന് മുമ്പ് തന്നെ ഇവിടെ നിന്ന് പരമാവധി കൊള്ളയടിക്കാനാണ് എയർ ഇന്ത്യാ എക്സ്‌പ്രസിന്റെ നീക്കം.
അതേ സമയം, ഡിസംബർ അവസാനം ടിക്കറ്റുകൾക്ക് ഏകദേശം സമാന നിരക്കാണ്. വെബ്‌സൈറ്റിൽ ആളുകൾ ടിക്കറ്റുകൾക്കായി തിരയുന്നതിനെ അടിസ്ഥാനമാക്കിയുള്ള ഡൈനാമിക് പ്രൈസിങ് രീതിയാണു കണ്ണൂരിലേക്കുള്ള ടിക്കറ്റ് നിരക്ക് ഉയരാനുള്ള കാരണം. ഡിസം. 10നുള്ള ദോഹ കണ്ണൂർ ടിക്കറ്റ് ശരാശരി 30 പേർ തിരയുമ്പോൾ, ദോഹ കോഴിക്കോട് ടിക്കറ്റ് തിരയുന്നതു ശരാശരി 4 പേർ മാത്രമാണ്. ടിക്കറ്റ് അന്വേഷകരുടെ എണ്ണം കൂടുമ്പോൾ സോഫ്റ്റ്‌വെയർ സ്വയം ക്രമീകരിക്കുകയും ടിക്കറ്റ് നിരക്ക് ഉയരുകയും ചെയ്യുന്നു. ഇതു മൂലം ദോഹ കോഴിക്കോട് ടിക്കറ്റ് നിരക്കിനേക്കാൾ ഇരട്ടിയായി ദോഹ കണ്ണൂർ ടിക്കറ്റ് നിരക്ക് ഉയരുന്നു.
ഗൾഫ് രാജ്യങ്ങളുടെ എയർലൈനുകൾ കൂടി സർവീസ് ആരംഭിക്കുന്നതോടെ കേരളത്തിലെ വിമാനത്താവളങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്ക് കണ്ണൂരിലേക്കാവുമെന്നാണു പ്രതീക്ഷ. വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ കഴിയുന്ന റൺവേയാണെന്നതാണു കണ്ണൂരിന്റെ പ്രത്യേകത. അതുകൊണ്ടു വിമാനത്തിൽ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാനാവും. നിലവിൽ എയർ ഇന്ത്യ എക്സ്‌പ്രസ് ഡിസം. 10 മുതൽ ആഴ്ചയിൽ നാല് സർവീസുകളാണു ദോഹ കണ്ണൂർ സെക്ടറിൽ നടത്തുന്നത്. തിങ്കൾ, ചൊവ്വ, ബുധൻ, ശനി ദിവസങ്ങളിലാണു സർവീസുകൾ.
എയർ ഇന്ത്യയുടെ ആദ്യ വിമാനം ഡിസംബർ 9ന് രാവിലെ 10നാണ് അബുദാബിയിലേക്ക് കന്നിപ്പറക്കൽ ആരംഭിക്കുക. ഈ വിമാനത്തിലെ ടിക്കറ്റുകൾ മുഴുവൻ 55 മിനിറ്റിനകം വിറ്റുതീർന്നു. അന്ന് ഉച്ചയ്ക്ക് 1.30ന് അബുദാബിയിൽ നിന്ന് തിരിച്ച് സന്ധ്യയ്ക്ക് ഏഴിന് കണ്ണൂരിലെത്തുന്ന ആദ്യ വിമാനത്തിലാണ് ടിക്കറ്റ് നിരക്ക് പല നിരക്കിൽ ഉയർത്തിയത്. എയർ ഇന്ത്യാ എക്സ്പ്രസിലെ കണ്ണൂരിലേയ്ക്കുള്ള വൺവേ ടിക്കറ്റ് നിരക്ക് 670 ദിർഹം (13400 രൂപ)ആയിരുന്നു റിസർവേഷന്റെ തുടക്കം. ടിക്കറ്റ് ബുക്ക് ചെയ്യാൻ മലയാളി പ്രവാസികളുടെ തള്ളിക്കയറ്റമായപ്പോൾ എയർ ഇന്ത്യയുടെ വെബ്സൈറ്റ് പ്രവർത്തനരഹിതമായി.
എയർ ഇന്ത്യ അധികൃതരുടെ കള്ളക്കളിയായിരുന്നു ഇതിന് കാരണം.
വൈകിട്ട് നാല് മണിക്ക് വെബ്സൈറ്റ് വീണ്ടും തുറന്നപ്പോൾ കണ്ണൂരിലേയ്ക്കുള്ള വൺവേ ടിക്കറ്റ് നിരക്ക് 2470 ദിർഹം (49400 രൂപ). ഒറ്റ മണിക്കൂർകൊണ്ട് ഒരേ വിമാനത്തിലെ ഒരേ ക്ലാസിലെ ടിക്കറ്റ് നിരക്ക് 36,000 രൂപ ഒറ്റയടിക്ക് വർധിപ്പിച്ചു 186 സീറ്റുള്ള വിമാനത്തിലെ 125 സീറ്റുകളും ഇതിനകം ബുക്കിങ്ങായി. 36 സീറ്റുകൾ 13400 രൂപയ്ക്കും ശേഷിക്കുന്നവ 49,400 രൂപയ്ക്കും വിറ്റഴിച്ചുവെന്നാണ് അബുദാബിയിലെ എയർ ഇന്ത്യാവൃത്തങ്ങളിൽ നിന്നു ലഭിക്കുന്ന സൂചന. വൺവേ യാത്രയുടെ നിരക്ക് മണിക്കൂറുകൾക്കുള്ളിൽ 36,000 രൂപ വർധിപ്പിച്ചതോടെ ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള ബുക്കിങ് സ്തംഭിച്ചതാണെന്നും അറിയുന്നു. കണ്ണൂർ വിമാനത്താവളത്തെ തകർക്കാനുള്ള ആദ്യ വെടിപൊട്ടിക്കുകയായിരുന്നു എയർഇന്ത്യ ഈ കൊള്ളയിലൂടെയെന്ന ആരോപണവും ഉയർന്നുകഴിഞ്ഞു.
ഉത്തരമലബാറിലെ പ്രവാസികൾക്ക് അനുഗ്രഹമാകുമായിരുന്ന കണ്ണൂർ വിമാനത്താവളം അവർക്ക് ക്രമേണ അപ്രാപ്യമാക്കി മംഗലാപുരം വിമാനത്താവളത്തിലേയ്ക്കുള്ള യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാനുള്ള ഗൂഢാലോചനയാണ് ഉദ്ഘാടന പറക്കലിൽ തന്നെ ആകാശക്കൊള്ള തുടങ്ങിയതിനു പിന്നിൽ എന്ന സംശയം ശക്തമാണ്. കണ്ണൂരിലേയ്ക്ക് പോകാനിരുന്ന പലരും യാത്ര മംഗലാപുരത്തേയ്ക്ക് മാറ്റിയതായുള്ള റിപ്പോർട്ടുകളും ഈ സംശയത്തിനു ശക്തി പകരുന്നു. സൗദി അറേബ്യയുടെ സൗദിയ, ഖത്തർ എയർവേയ്സ് എന്നീ വിമാനക്കമ്പനികളും കണ്ണൂരിലേയ്ക്ക് സർവീസ് നടത്തുന്നുണ്ട്.