ദുബൈ: ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാന സമയം യാത്രക്കാരുടെ നിരന്തര ആവശ്യം കണക്കിലെടുത്ത് രാത്രിയിലേക്ക് മാറ്റി. ഈ മാസം 17 മുതൽ രാത്രി 8.20നായിരിക്കും ഐ.എക്‌സ് 536 നമ്പർ വിമാനം ഷാർജയിൽ നിന്ന് പുറപ്പെടുക. പുലർച്ചെ 2.05ന് തിരുവനന്തപുരത്ത് എത്തും.

ആഴ്ചയിൽ മൂന്നു ദിവസം സർവീസ് നടത്തുന്ന ഈ വിമാനം നിലവിൽ രാവിലെ 10.30 ന് പുറപ്പെട്ട് വൈകിട്ട് 4.05നാണ് തിരുവനന്തപുരത്ത് എത്തുന്നത്. ഓഗസ്റ്റ് 17 മുതൽ തിരുവനന്തപുരത്ത് നിന്ന് തിരിച്ചുള്ള സർവീസ് സമയത്തിലും മാറ്റമുണ്ടെന്ന് എയർ ഇന്ത്യ മേഖല മാനേജർ മെൽവിൻ ഡിസിൽവ പത്രക്കുറിപ്പിൽ അറിയിച്ചു.

ഐ.എക്‌സ് 535 നമ്പർ വിമാനം രാവിലെ ഏഴിന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 9.40ന് ഷാർജയിലിറങ്ങും.180 യാത്രക്കാർക്ക് കയറാവുന്ന ബോയിങ് 732800 വിമാനം തിങ്കൾ,വ്യാഴം,ശനി ദിവസങ്ങളിലാണ് ഷാർജതിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്നത്