- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം നിവാസികളുടെ കാത്തിരിപ്പിന് ഉടൻ വിരാമമാകും; റാസൽഖൈമയിൽ നിന്ന് കോഴിക്കോടെയ്ക്കുള്ള എയർ ഇന്ത്യ സർവ്വീസ് 28 മുതൽ
വടക്കൻ എമിറേറ്റുകളിലെ യാത്രക്കാരുടെ നിരന്തര ആവശ്യമായ കോഴിക്കോടെയ്ക്കുള്ള എയർ ഇന്ത്യ സർവ്വീസ് ഉടൻ സർവ്വീസ് തുടങ്ങും.റാസൽഖൈമയിൽ നിന്നു കോഴിക്കോട്ടേക്കുള്ള എയർഇന്ത്യ എക്സ്‌പ്രസ് സർവീസ് 28ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. എല്ലാ ദിവസവും രാവിലെ കോഴിക്കോട്ടുനിന്ന് 10.40ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 2.35ന് റാസൽഖൈമയിലെത്തും. തുടർന്ന് 3.20ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന വിമാനം രാത്രി 8.40ന് അവിടെ എത്തും. ഈ സർവീസ് ചില ദിവസങ്ങളിൽ അൽ ഐൻ വഴിയായിരിക്കും പോകുന്നത്. ആഴ്ചയിൽ നാലു സർവീസുകളാണ് ഉണ്ടാകുക. സർവീസുകളുടെ എണ്ണം പിന്നീട് കൂട്ടും. വടക്കൻ എമിറേറ്റുകളിലെ യാത്രക്കാരുടെ നിരന്തര ആവശ്യം കണക്കിലെടുത്താണിത്. ദിവസവും സർവീസ് ആരംഭിക്കുന്നതു പരിഗണനയിലാണ് ഇതിനു മുന്നോടിയായി റാസൽഖൈമ വിമാനത്താവളത്തിന്റെ വിഐപി ടെർമിനൽ ഹാളിൽ 20നു രാവിലെ പത്തരയ്ക്കു പ്രത്യേക ചടങ്ങ് ഉണ്ടാകും. സിവിൽ ഏവിയേഷൻ ഡിപാർട്‌മെന്റ് ചെയർമാൻ ഷെയ്ഖ് സാലിം ബിൻ സുൽത്താൻ അൽ ഖാസിമി, എയർ ഇന്ത്യാ എക്സ്‌പ്രസ് സിഇഒ കെ. ശ്യാംസുന്ദർ, കോൺസൽ അധികൃതർ എ
വടക്കൻ എമിറേറ്റുകളിലെ യാത്രക്കാരുടെ നിരന്തര ആവശ്യമായ കോഴിക്കോടെയ്ക്കുള്ള എയർ ഇന്ത്യ സർവ്വീസ് ഉടൻ സർവ്വീസ് തുടങ്ങും.റാസൽഖൈമയിൽ നിന്നു കോഴിക്കോട്ടേക്കുള്ള എയർഇന്ത്യ എക്സ്‌പ്രസ് സർവീസ് 28ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
എല്ലാ ദിവസവും രാവിലെ കോഴിക്കോട്ടുനിന്ന് 10.40ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 2.35ന് റാസൽഖൈമയിലെത്തും. തുടർന്ന് 3.20ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന വിമാനം രാത്രി 8.40ന് അവിടെ എത്തും. ഈ സർവീസ് ചില ദിവസങ്ങളിൽ അൽ ഐൻ വഴിയായിരിക്കും പോകുന്നത്.
ആഴ്ചയിൽ നാലു സർവീസുകളാണ് ഉണ്ടാകുക. സർവീസുകളുടെ എണ്ണം പിന്നീട് കൂട്ടും. വടക്കൻ എമിറേറ്റുകളിലെ യാത്രക്കാരുടെ നിരന്തര ആവശ്യം കണക്കിലെടുത്താണിത്. ദിവസവും സർവീസ് ആരംഭിക്കുന്നതു പരിഗണനയിലാണ്
ഇതിനു മുന്നോടിയായി റാസൽഖൈമ വിമാനത്താവളത്തിന്റെ വിഐപി ടെർമിനൽ ഹാളിൽ 20നു രാവിലെ പത്തരയ്ക്കു പ്രത്യേക ചടങ്ങ് ഉണ്ടാകും. സിവിൽ ഏവിയേഷൻ ഡിപാർട്‌മെന്റ് ചെയർമാൻ ഷെയ്ഖ് സാലിം ബിൻ സുൽത്താൻ അൽ ഖാസിമി, എയർ ഇന്ത്യാ എക്സ്‌പ്രസ് സിഇഒ കെ. ശ്യാംസുന്ദർ, കോൺസൽ അധികൃതർ എന്നിവർ പങ്കെടുക്കും.