- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ നിന്നടക്കം ഗൾഫ് മേഖലയിൽ നിന്നുള്ള വിമാന സർവ്വീസുകൾ കൂട്ടാൻ എയർ ഇന്ത്യ എക്സ്‌പ്രസ്; അവധിക്ക് നാട്ടിലേക്ക് പോകാനൊരുങ്ങുന്നവർക്ക് സുവർണാവസരം
നാട്ടിലേക്ക് പോകാനൊരുങ്ങുന്ന മലയാളികൾക്ക് ഇനി ഫ്‌ളൈറ്റ് ടിക്കറ്റിന്റെ കാര്യത്തിൽ ടെൻഷൻ വേണ്ട.ഇന്ത്യയുടെ ബജറ്റ് എയർലൈനായ എയർഇന്ത്യാ എക്സ്‌പ്രസ് ഗൾഫ് മേഖലയിൽ കൂടുതൽ ശക്തിയാർജിക്കുന്നു. യുഎഇയിൽ നിന്നുള്ള സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. വിഷു അവധി ആഘോഷിക്കാൻ പോകുന്ന മലയാളികൾക്ക് ഇതൊരു വിഷുകൈനീട്ടമാണ്. 2016 ൽ ആറ് പുതിയ വിമാനങ്ങൾ ഇറക്കുമെന്നാണ് അറിയിപ്പ്. യുഎഇയിൽ നിന്നടക്കം ദിവസേന കൂടുതൽ സർവ്വീസുകൾ ആരംഭിക്കാനാണ് എയർഇന്ത്യ എക്സ്‌പ്രസ് അധികൃതർ ഒരുങ്ങുന്നത്. ഇന്ത്യക്കും യുഎഇക്കും ഇടയിൽ മൊത്തം 39 സർവ്വീസുകൾ വർദ്ധിപ്പിക്കും. യുഎഇയിലേക്ക് ഇന്ത്യയിൽ നിന്നും ആഴ്ചയിൽ 107 സർവ്വീസുകളാണ് ഉള്ളത്. ഇത് ആഴ്ചയിൽ 146 ആയി ഉയർത്തും .ഗൾഫ് മേഖലയിൽ നിന്നും കേരളത്തിലേക്ക് ആഴ്ചയിൽ 96 വിമാനങ്ങൾ ഉള്ളത് 119 ആയി വർദ്ധിക്കുമെന്നും എയർ ഇന്ത്യ എക്സ്‌പ്രസ് സിഇഒ കെ ശ്യാംസുന്ദർ പറഞ്ഞു. കോഴിക്കോട് കേന്ദ്രീകരിച്ചാണ് കൂടുതൽ സർവ്വീസുകളും നടത്തുക. ജൂൺ ഒന്നുമുതൽ ദുബായിക്കും കോഴിക്കോടിനും ഇടയിൽ പ്രതിദിനം രണ്ട് സര്
നാട്ടിലേക്ക് പോകാനൊരുങ്ങുന്ന മലയാളികൾക്ക് ഇനി ഫ്‌ളൈറ്റ് ടിക്കറ്റിന്റെ കാര്യത്തിൽ ടെൻഷൻ വേണ്ട.ഇന്ത്യയുടെ ബജറ്റ് എയർലൈനായ എയർഇന്ത്യാ എക്സ്‌പ്രസ് ഗൾഫ് മേഖലയിൽ കൂടുതൽ ശക്തിയാർജിക്കുന്നു. യുഎഇയിൽ നിന്നുള്ള സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. വിഷു അവധി ആഘോഷിക്കാൻ പോകുന്ന മലയാളികൾക്ക് ഇതൊരു വിഷുകൈനീട്ടമാണ്. 2016 ൽ ആറ് പുതിയ വിമാനങ്ങൾ ഇറക്കുമെന്നാണ് അറിയിപ്പ്.
യുഎഇയിൽ നിന്നടക്കം ദിവസേന കൂടുതൽ സർവ്വീസുകൾ ആരംഭിക്കാനാണ് എയർഇന്ത്യ എക്സ്‌പ്രസ് അധികൃതർ ഒരുങ്ങുന്നത്. ഇന്ത്യക്കും യുഎഇക്കും ഇടയിൽ മൊത്തം 39 സർവ്വീസുകൾ വർദ്ധിപ്പിക്കും.
യുഎഇയിലേക്ക് ഇന്ത്യയിൽ നിന്നും ആഴ്ചയിൽ 107 സർവ്വീസുകളാണ് ഉള്ളത്. ഇത് ആഴ്ചയിൽ 146 ആയി ഉയർത്തും .ഗൾഫ് മേഖലയിൽ നിന്നും കേരളത്തിലേക്ക് ആഴ്ചയിൽ 96 വിമാനങ്ങൾ ഉള്ളത് 119 ആയി വർദ്ധിക്കുമെന്നും എയർ ഇന്ത്യ എക്സ്‌പ്രസ് സിഇഒ കെ ശ്യാംസുന്ദർ
പറഞ്ഞു. കോഴിക്കോട് കേന്ദ്രീകരിച്ചാണ് കൂടുതൽ സർവ്വീസുകളും നടത്തുക.
ജൂൺ ഒന്നുമുതൽ ദുബായിക്കും കോഴിക്കോടിനും ഇടയിൽ പ്രതിദിനം രണ്ട് സര്വീ്‌സുകൾ നടത്തും. വൈകിട്ട് അഞ്ച് മണിക്കാണ് ദുബായിയിൽ നിന്നും വിമാനംപുറപ്പെടുക. കോഴിക്കോട് നിന്നും ബഹറൈനിലേക്കും ദോഹയിലേക്കും പുതിയ സര്വ്വീഞസുകൾ ആരംഭിക്കും. കുവൈത്തിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള സര്വീുസുകൾ ആഴ്‌ച്ചയിൽ മൂന്നിൽ നിന്നും അഞ്ചായി ഉയര്ത്തു മെന്നും കെ ശ്യാംസുന്ദർ വ്യക്തമാക്കി
റാസൽഖൈമയിൽ നിന്നും ആഴ്ചയിൽ നാലു സർവ്വീസുകളാണ് കോഴിക്കോട്ടെക്ക് നടത്തുക. ദുബായിയിൽ നിന്നും മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കുള്ള സർവ്വീസുകളും വർദ്ധിപ്പിക്കും.