ദുബൈ: പുതുതായി ആരംഭി്ക്കുന്ന സർവ്വീസിൽ കുറഞ്ഞ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് എയർഇന്ത്യ എക്സ്‌പ്രസ് രംഗത്ത്. യു.എ.ഇയിൽ നിന്ന് പുതുതായി ആരംഭിക്കുന്ന മുംബൈ, ഡൽഹി സർവീസിന് തുടക്കകാല കുറഞ്ഞ നിരക്ക് ആണ് കമ്പനി പ്രഖ്യാപിച്ചത്,

നിന്നും ഷാർജയിൽ നിന്നും മുംബൈയിലേക്ക് നേരിട്ട് തുടങ്ങുന്ന വിമാനസർവീസിന് 229 ദിർഹം മുതൽ ടിക്കറ്റ് ലഭിക്കുമെന്ന് എയർ ഇന്ത്യ കൺട്രി മാനേജർ പ്രേം സാഗർ പത്രക്കുറിപ്പിൽ അറിയിച്ചു ഈ മാസം
ഏഴിന് ദുബൈമുംബൈ സർവീസും എട്ടിന് ഷാർജ മുംബൈ സർവീസും ആരംഭിക്കും. ഏപ്രിൽ 15ന് മുമ്പ് വാങ്ങുന്ന ടിക്കറ്റുകളാണ് കുറഞ്ഞ നിരക്കിൽ ലഭിക്കുക. ജൂൺ 15 വരെയുള്ള യാത്രക്ക് ഈ നിരക്കിൽ ടിക്കറ്റ് ബുക് ചെയ്യാം.

ദുബൈയിൽ നിന്നും അബൂദബിയിൽ നിന്നും മെയ് 15 മുതലാണ് ഡൽഹി സർവീസ് ആരംഭിക്കുന്നത്.ദുബൈയിൽ നിന്ന് മുംബൈയിലേക്കുള്ള ഐ.എക്‌സ്248 സർവീസ് വൈകിട്ട് 5.10നും ഷാർജമുംബൈ ഐ.എക്‌സ് 252 സർവീസ് പുലർച്ചെ 2.55നുമാണ് പുറപ്പെടുക. മുംബൈയിൽ നിന്ന്
ദുബൈയിലേക്ക് ഉച്ചക്ക് 1.10നും ഷാർജയിലേക്ക് രാത്രി 11.40നുമാണ് പുറപ്പെടുക. ദുബൈയിൽ 2.55നും ഷാർജയിൽ പുലർച്ചെ 1.55നും എത്തും. കുടുതൽ വിവരങ്ങൾ www.airindiaexpress.in എന്ന വെബ്‌സൈറ്റിലൂം 06 5970303 എന്ന നമ്പറിലും ലഭിക്കുമെന്ന് പത്രക്കുറിപ്പിൽ പറയുന്നു.