- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർ ഇന്ത്യ റിയാദിൽ നിന്നും നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ചു; കൊച്ചിയിലേക്ക് റിട്ടേൺ ടിക്കറ്റിന് 1400 റിയാലും തിരുവനന്തപുരത്തേക്ക് 1540 റിയാലും പുതിയ നിരക്ക്; ഡിസംബർ 2 മുതൽ പുതിയ സർവ്വീസിന് തുടക്കം
എയർ ഇന്ത്യ റിയാദിൽ നിന്നും നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കിൽ വൻ ഇളവുമായി എയർ ഇന്ത്യ എക്സ്‌പ്രസ്,റിയാദിൽ നിന്നും കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെയുള്ള സെക്ടറുകളിലേ ക്കാണ് എയർ ഇന്ത്യ നിരക്കിളവും പ്രഖ്യാപിച്ചത്. റിയാദിൽ നിന്ന് നാട്ടിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് നിരക്കിൽ ഇളവ് ഏർപ്പെടുത്തിട്ടുണ്ട്. നികുതി ഉൾപ്പടെ കൊച്ചിയിലേക്ക് റിട്ടേൺ ടിക്കറ്റിന് 1400 റിയാലും തിരുവനന്തപുരത്തേക്ക് 1540 റിയാലും നൽകിയാൽ മതി. ബോംബെ വഴിയോ ഡൽഹി വഴിയോ രാജ്യത്ത് എവിടേക്കും യാത്ര ചെയ്യുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും. കൂടാതെ റിയാദ് - കോഴിക്കോട് സെക്ടറിൽ പുതുതായി ആരംഭിക്കുന്ന എയർ ഇന്ത്യ എകസ്പ്രസിന്റെ ബുക്കിംങ് ഒരാഴ്ചക്കകം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ആഴ്ചയിൽ നേരിട്ടുള്ള നാല് സർവ്വീസുകളാണ് പ്രതിവാരം നടത്തുക. ഡിസംബർ 2 മുതലാണ് റിയാദ് കോഴിക്കോട് സെക്ടറിൽ എയർഇന്ത്യ എക്‌സപ്രസ് സർവ്വീസ് ആരംഭിക്കുക. ഞായർ, തിങ്കൾ, ബുധൻ, വെള്ളിദിവസങ്ങളിലാണ് സർവ്വീസ്. ഉച്ചക്ക് 1.15നാണ് കോഴിക്കോടേക്കുള്ള വിമാനം. നൂറ്റി എൺപത്തി അഞ്ച് പേർക്
എയർ ഇന്ത്യ റിയാദിൽ നിന്നും നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കിൽ വൻ ഇളവുമായി എയർ ഇന്ത്യ എക്സ്‌പ്രസ്,റിയാദിൽ നിന്നും കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെയുള്ള സെക്ടറുകളിലേ ക്കാണ് എയർ ഇന്ത്യ നിരക്കിളവും പ്രഖ്യാപിച്ചത്. റിയാദിൽ നിന്ന് നാട്ടിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് നിരക്കിൽ ഇളവ് ഏർപ്പെടുത്തിട്ടുണ്ട്. നികുതി ഉൾപ്പടെ കൊച്ചിയിലേക്ക് റിട്ടേൺ ടിക്കറ്റിന് 1400 റിയാലും തിരുവനന്തപുരത്തേക്ക് 1540 റിയാലും നൽകിയാൽ മതി. ബോംബെ വഴിയോ ഡൽഹി വഴിയോ രാജ്യത്ത് എവിടേക്കും യാത്ര ചെയ്യുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും.
കൂടാതെ റിയാദ് - കോഴിക്കോട് സെക്ടറിൽ പുതുതായി ആരംഭിക്കുന്ന എയർ ഇന്ത്യ എകസ്പ്രസിന്റെ ബുക്കിംങ് ഒരാഴ്ചക്കകം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ആഴ്ചയിൽ നേരിട്ടുള്ള നാല് സർവ്വീസുകളാണ് പ്രതിവാരം നടത്തുക. ഡിസംബർ 2 മുതലാണ് റിയാദ് കോഴിക്കോട് സെക്ടറിൽ എയർഇന്ത്യ എക്‌സപ്രസ് സർവ്വീസ് ആരംഭിക്കുക. ഞായർ, തിങ്കൾ, ബുധൻ, വെള്ളിദിവസങ്ങളിലാണ് സർവ്വീസ്. ഉച്ചക്ക് 1.15നാണ് കോഴിക്കോടേക്കുള്ള വിമാനം. നൂറ്റി എൺപത്തി അഞ്ച് പേർക്ക് യാത്ര ചെയ്യാനാവുന്ന പുതിയ വിമാനമാണ് സർവ്വീസ് നടത്തുകയെന്ന് എയർഇന്ത്യ റിയാദ് മാനേജർ കുന്ദൻലാൽ ഗോത്ത് വാൽ പറഞ്ഞു.
മുപ്പത് കിലോ ലഗേജിന് പുറമെ അഞ്ചു ലിറ്റർ സംസം വെള്ളവും സൗജ്യമായി കൊണ്ടുപോകാം.ബുക്കിംങ് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ട്രാവൽ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരാഴ്ചക്കകം ടിക്കറ്റ് ബുക്കിംങ് ആരംഭിക്കും. റിയാദിൽ നിന്ന് കോഴിക്കോട്ടേക്ക് നിലവിൽ നേരിട്ട് വിമാനമില്ലാത്തതിനാൽ മലബാറിൽ നിന്നുള്ള പ്രവാസികൾക്ക് പുതിയ സർവ്വീസ് ഏറെ ഗുണകരമാവും.
നവംബർ 30 വരെയാണ് പുതിയ നിരക്ക് ബാധകമാവുക. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം എയർ ഇന്ത്യ ഓഫീസിന്റെ പ്രവർത്തി സമയത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 8.30 മുതൽ രാത്രി 7.30 വരെയാണ് സമയം.