തിയായ യാത്രക്കാരില്ലാത്തത് മൂലം എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ദമാം കൊച്ചി സർവ്വീസ് നിർത്തലാക്കിയത് മൂലം നിരവധി പ്രവാസികൾ പെരുവഴിയിലായി. സ്‌കൂൾ അവധിക് ശേഷം നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്ത കുടുംബങ്ങൾക്കാണ് തീരുമാനം ഏറെ തിരിച്ചടിയായത്. മതിയായ യാത്രക്കാരില്ലാത്തതാണ് സർവ്വീസ് നിർത്തലാക്കാൻ കാരണമെന്ന് എയർ ഇന്ത്യ ട്രാവൽ ഏജൻസികളെ അറിയിച്ചു.

എയർ ഇന്ത്യ എക്സ്പ്രസിന്റെ ദമ്മാം കൊച്ചി സെക്ടറിലുള്ള സർവീസ് നിർത്തലാക്കിയ അറിയിപ്പ് കഴിഞ്ഞ ദിവസങ്ങളിലാണ് യാത്രക്കാർക്ക് ലഭിച്ചത്. മലയാളി കുടുംബങ്ങളുടെ നാട്ടിലേകുള്ള യാത്രയാണ് ഇതോടെ ദുരിതത്തിലായത്.

ജൂലൈ മാസത്തിൽ സ്‌കൂൾ അവധിക്ക് നാട്ടിൽ പോകാനുള്ള നാനൂറോളം മലയാളി കുടുംബങ്ങളാണ് ഈ വിമാനത്തിൽ ടിക്കെറ്റ് എടുത്തിരുന്നത്. രണ്ട് മാസം മുമ്പ് സർവീസ് പുനഃക്രമീകരിച്ചിരിക്കുന്നു എന്നും, ദമ്മാം കൊച്ചി എന്നത്, ദമ്മാം കോഴിക്കോട് കൊച്ചി എന്നായിരിക്കുമെന്നും വിവരം ലഭിച്ചിരുന്നു. എന്നാൽ ഏപ്രിൽ ഒന്ന് മുതൽ ഈ സർവീസ് പൂർണമായും ഒഴിവാക്കിയ വിവരമാണ് ഇപ്പോൾ ലഭിച്ചത്.