- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലബാറുകാരുടെ കാത്തിരിപ്പ് അവസാനിച്ചു; അൽഐൻ കോഴിക്കോട് എയർഇന്ത്യ എക്സ്‌പ്രസ് നാലുദിവസമാക്കി സർവ്വീസ് മാറ്റുന്നു; പുതിയ സമയമാറ്റം ഏപ്രിൽ ഒന്ന് മുതൽ
അൽഐൻ: അൽഐനിലെ മലയാളികളുടെ ഏറെ കാലമായിട്ടുള്ള ആവശ്യമായി ഉയർന്ന കോഴിക്കോട്ടേക്കുള്ള സർവീസുകളുടെ എണ്ണം വർധിപ്പിക്കുക എന്നത് ഒടുവിൽ യാഥാർത്ഥ്യമാകുന്നു.അൽഐനിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർഇന്ത്യ എക്സ്‌പ്രസ് ആഴ്ചയിൽ നാലുദിവസമായി സർവീസ് വർധിപ്പിക്കുന്നതായി അധികൃതർ അറിയിച്ചു തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലായിരിക്കും പുതിയ സ
അൽഐൻ: അൽഐനിലെ മലയാളികളുടെ ഏറെ കാലമായിട്ടുള്ള ആവശ്യമായി ഉയർന്ന കോഴിക്കോട്ടേക്കുള്ള സർവീസുകളുടെ എണ്ണം വർധിപ്പിക്കുക എന്നത് ഒടുവിൽ യാഥാർത്ഥ്യമാകുന്നു.അൽഐനിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർഇന്ത്യ എക്സ്‌പ്രസ് ആഴ്ചയിൽ നാലുദിവസമായി സർവീസ് വർധിപ്പിക്കുന്നതായി അധികൃതർ അറിയിച്ചു
തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലായിരിക്കും പുതിയ സർവീസുകൾ. നിലവിൽ ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് അൽഐനിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസുള്ളത്. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിക്കാണിത്. 2016 ഏപ്രിൽ ഒന്ന് മുതലാണ് സർവീസുകൾ ആരംഭിക്കുക.
രണ്ട് ദിവസങ്ങളിൽ റാസൽഖൈമ വിമാനത്താവളം വഴിയായിരിക്കും കോഴിക്കോട്ടേക്ക് പോകുക. .വെള്ളി, തിങ്കൾ ദിവസങ്ങളിലാണ് അൽഐൻ റാസൽഖൈമ കോഴിക്കോട് സർവീസ്. ഉച്ചക്ക് 1.50ന് അൽഐനിൽ നിന്ന് പുറപ്പെടും. ശനി, ബുധൻ ദിവസങ്ങളിൽ നേരിട്ട് കോഴിക്കോട്ടേക്കാണ് സർവീസ്. ഉച്ചക്ക് 3.20നാണ് പുറപ്പെടുക. കോഴിക്കോട് നിന്ന് രാവിലെ 10.40ന് പുറപ്പെടും. പുതിയ സർവീസ് ആരംഭിക്കുന്നതിലൂടെ നിലവിലെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.
അൽഐനിൽ നിന്ന് ഉച്ചക്ക് 1.50ന് പുറപ്പെടുന്ന വിമാനം റാസൽഖൈമ എയർപോർട്ടിൽ നിന്ന് യാത്രക്കാരെ എടുത്ത് പ്രാദേശിക സമയം രാത്രി 8.40ന് കോഴിക്കോട് എയർപോർട്ടിൽ ഇറങ്ങും. പുതിയ വിമാന നമ്പർ ഐ.എക്‌സ് 331/332 ആയിരിക്കും. കോഴിക്കോട് നിന്ന് പുറപ്പെടുന്ന വിമാനം നേരിട്ട് അൽഐനിൽ വരികയും തിരിച്ച് റാസൽഖൈമ വഴിയുമായിരിക്കും മടങ്ങുക.