- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിലേക്ക് യാത്രക്കായി തിരിക്കുന്നവർക്ക് ആനുകൂല്യങ്ങളുമായി എയർഇന്ത്യ എക്സ്‌പ്രസ്; നവംബർ 30 വരെ യാത്ര ചെയ്യുന്നവർക്ക് പ്രത്യേക നിരക്കിൽ 20 കിലോഗ്രാം വരെ കൊണ്ടുപോകാൻ അവസരം
മസ്‌കത്ത്: നാട്ടിലേക്ക് യാത്രക്കായി തിരിക്കുന്നവർക്ക് ആനുകൂല്യങ്ങളുമായി എയർഇന്ത്യ എക്സ്‌പ്രസ് രംഗത്ത്. പ്രത്യേക നിരക്കിൽ 20 കിലോഗ്രാം വരെ ബാഗേജ് അധികമായി കൊണ്ടുപോകാൻ കഴിയും. കഴിഞ്ഞ 16ന് ആരംഭിച്ച ഈ ആനുകൂല്യം മസ്‌കത്തിൽനിന്നും സലാലയിൽനിന്നുമുള്ള യാത്രക്കാർക്ക് ലഭ്യമാകും. നവംബർ 30 വരെ യാത്ര ചെയ്യുന്നവർക്കാണ് ഇളവുണ്ടാവുക. ചെക്ഇൻ ബാഗേജായ 30 കിലോക്കും ഹാൻഡ് ബാഗേജായ ഏഴു കിലോക്കും പുറമെയാണിത്. അഞ്ചു കിലോക്ക് അഞ്ചര റിയാലും പത്തു കിലോക്ക് 11 റിയാലും 20 കിലോഗ്രാമിന് 21 റിയാലുമാണ് നിരക്ക്. ടിക്കറ്റെടുക്കുമ്പോൾ തന്നെ തുക അടക്കണം. ആദ്യമത്തെുന്നവർക്ക് ആദ്യം എന്ന തോതിലാകും ആനുകൂല്യം ലഭിക്കുക. മറ്റു ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കും ഇളവ് ബാധകമാണ്. ടിക്കറ്റെടുക്കുമ്പോൾ അധിക ബാഗേജ് ആനുകൂല്യം ലഭിക്കാത്തവർ നിലവിലുള്ള അധികനിരക്ക് നൽകേണ്ടിവരുമെന്നും എയർഇന്ത്യ അറിയിച്ചു. മസ്‌കത്തിൽനിന്ന് കേരളത്തിലേക്കും മംഗലാപുരത്തേക്കുമായി 19 സർവിസുകളാണ് എയർഇന്ത്യ എക്സ്‌പ്രസ് നടത്തുന്നത്. കോഴിക്കോട്ടേക്ക് എല്ലാ ദിവസവും
മസ്‌കത്ത്: നാട്ടിലേക്ക് യാത്രക്കായി തിരിക്കുന്നവർക്ക് ആനുകൂല്യങ്ങളുമായി എയർഇന്ത്യ എക്സ്‌പ്രസ് രംഗത്ത്. പ്രത്യേക നിരക്കിൽ 20 കിലോഗ്രാം വരെ ബാഗേജ് അധികമായി കൊണ്ടുപോകാൻ കഴിയും. കഴിഞ്ഞ 16ന് ആരംഭിച്ച ഈ ആനുകൂല്യം മസ്‌കത്തിൽനിന്നും സലാലയിൽനിന്നുമുള്ള യാത്രക്കാർക്ക് ലഭ്യമാകും. നവംബർ 30 വരെ യാത്ര ചെയ്യുന്നവർക്കാണ് ഇളവുണ്ടാവുക. ചെക്ഇൻ ബാഗേജായ 30 കിലോക്കും ഹാൻഡ് ബാഗേജായ ഏഴു കിലോക്കും പുറമെയാണിത്.
അഞ്ചു കിലോക്ക് അഞ്ചര റിയാലും പത്തു കിലോക്ക് 11 റിയാലും 20 കിലോഗ്രാമിന് 21 റിയാലുമാണ് നിരക്ക്. ടിക്കറ്റെടുക്കുമ്പോൾ തന്നെ തുക അടക്കണം. ആദ്യമത്തെുന്നവർക്ക് ആദ്യം എന്ന തോതിലാകും ആനുകൂല്യം ലഭിക്കുക. മറ്റു ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കും ഇളവ് ബാധകമാണ്. ടിക്കറ്റെടുക്കുമ്പോൾ അധിക ബാഗേജ് ആനുകൂല്യം ലഭിക്കാത്തവർ നിലവിലുള്ള അധികനിരക്ക് നൽകേണ്ടിവരുമെന്നും എയർഇന്ത്യ അറിയിച്ചു.
മസ്‌കത്തിൽനിന്ന് കേരളത്തിലേക്കും മംഗലാപുരത്തേക്കുമായി 19 സർവിസുകളാണ് എയർഇന്ത്യ എക്സ്‌പ്രസ് നടത്തുന്നത്. കോഴിക്കോട്ടേക്ക് എല്ലാ ദിവസവും കൊച്ചിക്ക് ആഴ്ചയിൽ അഞ്ചും തിരുവനന്തപുരത്തേക്ക് ആഴ്ചയിൽ നാലും സർവിസുകളും മംഗലാപുരത്തേക്ക് ആഴ്ചയിൽ മൂന്നും സർവിസുകളാണുള്ളത്. സലാലയിൽനിന്ന് കോഴിക്കോട്ടേക്ക് ശനിയാഴ്ചയും കൊച്ചി, തിരുവനന്തപുരം റൂട്ടിൽ വെള്ളിയാഴ്ചയും ഓരോ സർവിസ് വീതവുമാണ് എക്സ്‌പ്രസിനുള്ളത്.
യാത്രക്കാരുടെ തിരക്ക് കുറഞ്ഞതോടെ എക്സ്‌പ്രസിന്റെ ടിക്കറ്റ് നിരക്കുകളും കുറഞ്ഞിട്ടുണ്ട്. ഒക്ടോബറിൽ പോയി നവംബറിൽ തിരിച്ചുവരുന്നവർക്ക് രണ്ടു വശത്തേക്കുമുള്ള ടിക്കറ്റിന് 90 റിയാലാണ് വ്യാഴാഴ്ച വൈകുന്നേരത്തെ നിരക്ക്. ഡിസംബർ അഞ്ചുമുതൽ നിരക്കുകൾ വർധിക്കുന്നുണ്ട്. പത്തിന് കോഴിക്കോട്ടേക്ക് 100 റിയാലാണ് ടിക്കറ്റ് നിരക്ക്. ജനുവരിയിലാകട്ടെ കൊച്ചിയിലേക്കും തിരിച്ചുമുള്ള ടിക്കറ്റിന് 70 റിയാൽ മാത്രമാണ്.