- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വന്ദേ ഭാരത് ആറാം ഘട്ടം; സൗദി അറേബ്യയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റുകൾ ഓൺലൈൻ വഴി ലഭ്യമായി തുടങ്ങി
റിയാദ്: വന്ദേ ഭാരത് ദൗത്യത്തിന്റെ ആറാം ഘട്ടത്തിൽ സൗദി അറേബ്യയിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ വരുന്നവർക്ക് ടിക്കറ്റുകൾക്കായി ഇനി ഓഫീസിൽ നേരിട്ട് പോകേണ്ടതില്ല. എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റുകൾ ഓൺലൈൻ വഴി ലഭ്യമായി തുടങ്ങി. വിമാന ടിക്കറ്റുകൾക്കായി അതത് വിമാന കമ്പനികളുടെ ഓഫീസിലെത്തണമെന്നാണ് ഇന്ത്യൻ എംബസി നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാന ടിക്കറ്റുകൾ ചൊവ്വാഴ്ച മുതൽ ഓൺലൈനിൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ എംബസിയിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് www.airindiaexpress.in വഴി ടിക്കറ്റുകൾ ലഭിക്കും.
സൗദിയിൽ നിന്നും പ്രഖ്യാപിച്ച 19 സർവ്വീസുകളിൽ കേരളത്തിലേക്കുള്ള ഒമ്പതെണ്ണം ഉൾപ്പെടെ 13 സർവ്വീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് ഓപ്പറേറ്റ് ചെയ്യുന്നത്. ദമ്മാമിൽ നിന്ന് സെപ്റ്റംബർ നാലിനും 13നും തിരുവനന്തപുരത്തേക്കും 5,7 തീയതികളിൽ കോഴിക്കോട്ടേക്കും 8ന് കൊച്ചിയിലേക്കും 14ന് കണ്ണൂരിലേക്കും സർവ്വീസുകളുണ്ട്. റിയാദിൽ നിന്ന് സെപ്റ്റംബർ ഏഴിന് തിരുവനന്തപുരത്തേക്കും 12ന് കൊച്ചിയിലേക്കും 13ന് കോഴിക്കോടേക്കും വിമാന സർവ്വീസുകൾ നിശ്ചയിച്ചിട്ടുണ്ട്.
മറുനാടന് ഡെസ്ക്