- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർ ഇന്ത്യാ എക്സ്പ്രസിൽ ഓൺലൈൻ വിസാ സൗകര്യം ഒരുക്കുന്നു; വിസിറ്റ് വിസാ നൽകിക്കൊണ്ട് തുടക്കം
ദുബായ്: ഓൺലൈൻ വിസാ സർവീസുകൾക്ക് തുടക്കമിട്ടുകൊണ്ട് എയർ ഇന്ത്യ എക്സ്‌പ്രസ്. യുഎഇ വിസിറ്റ് വിസക്കാർക്കുള്ള സേവനം ആരംഭിച്ചുകൊണ്ടായിരിക്കും എയർ ഇന്ത്യാ എക്സ്‌പ്രസ് ഓൺലൈൻ വിസാ നടപടിക്രമങ്ങൾക്ക് തുടക്കമിടുകയെന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് സിഇഒ കെ ശ്യാം സുന്ദർ ദുബായിൽ അറിയിച്ചു. മാർച്ച് അവസാനത്തോടെ ഓൺലൈൻ വിസാ നടപടിക്രങ്ങൾ പ്രാബല്യത്
ദുബായ്: ഓൺലൈൻ വിസാ സർവീസുകൾക്ക് തുടക്കമിട്ടുകൊണ്ട് എയർ ഇന്ത്യ എക്സ്‌പ്രസ്. യുഎഇ വിസിറ്റ് വിസക്കാർക്കുള്ള സേവനം ആരംഭിച്ചുകൊണ്ടായിരിക്കും എയർ ഇന്ത്യാ എക്സ്‌പ്രസ് ഓൺലൈൻ വിസാ നടപടിക്രമങ്ങൾക്ക് തുടക്കമിടുകയെന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് സിഇഒ കെ ശ്യാം സുന്ദർ ദുബായിൽ അറിയിച്ചു. മാർച്ച് അവസാനത്തോടെ ഓൺലൈൻ വിസാ നടപടിക്രങ്ങൾ പ്രാബല്യത്തിൽ വരും.
നിലവിൽ എയർ അറേബ്യ, ഇത്തിഹാദ്, എമിറേറ്റ്‌സ് തുടങ്ങിയ കമ്പനികൾ ഈ സൗകര്യം നൽകിവരുന്നുണ്ടെങ്കിലും ഈ സംവിധാനം ഏർപ്പെടുത്തുന്ന ആദ്യ ഇന്ത്യൻ വിമാനക്കമ്പനിയാണ് എയർ ഇന്ത്യ എക്സ്‌പ്രസ്. തുടക്കത്തിൽ യുഎഇയിലേക്കുള്ള സന്ദർശക വിസയ്ക്കുള്ള നടപടിക്രമങ്ങളാണ് ഓൺലൈൻ വഴി ചെയ്തു കൊടുക്കുന്നത്. വിമാനടിക്കറ്റ് എടുക്കുന്നതിനൊപ്പം വീസയ്ക്കുള്ള ഫീസ്, ആവശ്യമുള്ള രേഖകൾ, ഫോട്ടോ തുടങ്ങിയവ നൽകണം. ഇതിനുള്ള സേവനങ്ങൾക്കായി ഷാർജ റോള അൽ അറൂബ സ്ട്രീറ്റിൽ ഓഫീസ് ആരംഭിച്ചിട്ടുണ്ടെന്നും പത്രസമ്മേളനത്തിൽ ശ്യാം സുന്ദർ വ്യക്തമാക്കി.
ഇന്ത്യൻ സ്‌കൂളുകൾക്കുള്ള അവധിക്കാലം തുടങ്ങുന്നതിന് മുമ്പു ഈ സർവീസ് ആരംഭിക്കുന്നത് കമ്പനിയുടെ ഇന്ത്യ-യുഎഇ സെക്ടറിലേക്കുള്ള ബിസിനസ് ഗണ്യമായ രീതിയിൽ വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഷോർട്ട് വിസിറ്റിനായി ബന്ധുക്കളേയും സുഹൃത്തുകളേയും ക്ഷണിക്കാനും നൂലാമാലകൾ കൂടാതെ വിസ ലഭ്യമാക്കാനും ഈ ഓൺലൈൻ സൗകര്യം പ്രയോജനമാകുമെന്ന് ദുബായ് -വടക്കൻ എമിറേറ്റ് മാനേജർ പ്രേം സാഗർ അഭിപ്രായപ്പെട്ടു.
നിലവിൽ എയർ ഇന്ത്യ എക്സ്‌പ്രസ് യുഎഇയിൽ നിന്ന് ഇന്ത്യയിലെ ഒമ്പതു നഗരങ്ങളിലേക്ക് പ്രതിവാരം 100 സർവീസുകളാണ് നടത്തുന്നത്. ശരാശരി യാത്രക്കാരുടെ എണ്ണം 85 ശതമാനം വർധിക്കുകയും ചെയ്തു.