പെരുന്നാൾ അവധി പ്രമാണിച്ച് നാട്ടിലേക്ക് പോകാനൊരുങ്ങുന്നവർക്ക് അനുഗ്രഹവുമായി എയർഇന്ത്യ. പെരുന്നാളും സ്‌കൂൾ അവധിയും കണക്കിലെടുത്ത് ഉണ്ടാകുന്ന തിരക്ക് കണക്കിലെടുത്താണ് ദോഹയിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ അനുവദിച്ചതി. ഖത്തറിൽ നിന്ന് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ജൂൺ 24,25 തിയ്യതികളിലാണ് എയർഇന്ത്യ എക്സ്പ്രസ് പ്രത്യേക വിമാനങ്ങൾ അനുവദിച്ചിരിക്കുന്നത്.

ഖത്തർ ഉപരോധത്തെതുടർന്ന് യാത്ര പ്രതിസന്ധിയിലായ പ്രവാസികുടുംബങ്ങൾക്ക് ഈ സർവ്വീസുകൾ സഹായകരമാവും. തിരുവനന്തപുരത്ത് നിന്ന് രാവിലെ 10 നാണ് വിമാനം പുറപ്പെടുക. ഉച്ചക്ക് 12.45ന് ദോഹയിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന വിമാനം വൈകുന്നേരം 7.40നും കൊച്ചിയിലെത്തും.

രാത്രി 8.30ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് 9.15ന് വിമാനം തിരുവനന്തപുരത്തെത്തും. 186യാത്രക്കാരെ വീതം ഉൾക്കൊള്ളാൻ കഴിയുന്ന വിമാനങ്ങളാണ് സർവ്വീസുകൾ നടത്തുന്നത്.186 യാത്രക്കാരെ വീതം ഉൾക്കൊള്ളാൻ കഴിയുന്ന വിമാനങ്ങളാണ് സർവീസ് നടത്തുന്നത്.