- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂടുതൽ സീറ്റുകൾ ഉൾപ്പെടുത്തിയപ്പോൾ ബിസിനസ് ക്ലാസിനെ പൂർണമായി ഒഴിവാക്കി; എയർ ഇന്ത്യയുടെ പുതിയ വിമാനം കോഴിക്കോട്ടേക്ക് സർവ്വീസ് തുടങ്ങി
ദുബയ്: കൂടുതൽ സീറ്റുകൾ ഉൾപ്പെടുത്തിയും ബിസിനസ് ക്ലാസ് ഒഴിവാക്കിയും എയർ ഇന്ത്യയുടെ പുതിയ വിമാനം ദുബയിൽ നിന്നും ഷാർജയിൽ നിന്നും കോഴിക്കോട്ടേക്ക് സർവ്വീസ് തുടങ്ങി. നിലവിൽ സർവ്വീസ് നടത്തിയിരുന്ന എയർ ബസ്സ് 321 മാറ്റിയാണ് ഏറ്റവും പുതിയ 320 സർവ്വീസ് നടത്തുന്നത്. ദുബയ് ഹൈദരാബാദ് സെക്ടറിലേക്കും പുതിയ സർവ്വീസ് ഏർപ്പെടുത്തിയിട്ടുണ്ട. കഴിഞ്
ദുബയ്: കൂടുതൽ സീറ്റുകൾ ഉൾപ്പെടുത്തിയും ബിസിനസ് ക്ലാസ് ഒഴിവാക്കിയും എയർ ഇന്ത്യയുടെ പുതിയ വിമാനം ദുബയിൽ നിന്നും ഷാർജയിൽ നിന്നും കോഴിക്കോട്ടേക്ക് സർവ്വീസ് തുടങ്ങി. നിലവിൽ സർവ്വീസ് നടത്തിയിരുന്ന എയർ ബസ്സ് 321 മാറ്റിയാണ് ഏറ്റവും പുതിയ 320 സർവ്വീസ് നടത്തുന്നത്. ദുബയ് ഹൈദരാബാദ് സെക്ടറിലേക്കും പുതിയ സർവ്വീസ് ഏർപ്പെടുത്തിയിട്ടുണ്ട.
കഴിഞ്ഞദിവസം മുതലാണ് ഏറ്റവും പുതിയ വിമാനങ്ങളുമായി സർവ്വീസ് സർവ്വീസ് ആരംഭിച്ചത്. പുതിയ വിമാനത്തിൽ 180 യാത്രക്കാരെ കൊണ്ട് പോകാൻ കഴിയും. പഴയ സർവ്വീസിൽ 170 സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. അതേ സമയം പുതിയ വിമാനത്തിൽ ബിസിനസ്സ് ക്ലാസ്സ് ഉണ്ട
ായിരിക്കുന്നതല്ല. എയർ ഇന്ത്യ വാടകക്ക് എടുത്താണ് ഈ പുതിയ വിമാനം സർവ്വീസ് നടത്തുന്നത്.
കഴിഞ്ഞ വർഷം മുതലാണ് ഒരു ചൈനീസ് സ്ഥാപനവുമായി എയർ ഇന്ത്യ വിമാനങ്ങൾ വാടക്ക് സർവ്വീസ് നടത്താൻ കരാർ ഉണ്ടാക്കിയത്. സാധാരണ വിമാന കമ്പനികൾ 3 വർഷത്തേക്കാണ് വാടക കരാർ ഉണ്ടാക്കുന്നതെങ്കിലും എയർ ഇന്ത്യ 12 വർഷത്തേക്കാണ് വാടകക്ക് എടുത്തിരിക്കുന്നത്്. ഷാർജകൊച്ചി സെക്ടറിലും സർവ്വീസ് നടത്താൻ പുതിയ ഏതാനും മാസം മുമ്പ് വിമാനം ഏർപ്പെടുത്തിയിരുന്നു. അതേ സമയം ദുബയിൽ നിന്നും ഷാർജയിൽ നിന്നും കോഴിക്കോട്ടേക്ക് ഇപ്പോൾ സർവ്വീസ് നടത്തുന്ന ഒരു വിമാനത്തിലും ബിസിനസ്സ് ക്ലാസ്സ് ഇല്ലാത്തത് ഉയർന്ന ക്ലാസ്സിൽ യാത്ര ചെയ്യുന്ന വ്യവസായികളടക്കമുള്ളവർക്ക് തിരിച്ചടിയായിരിക്കുകയാണ്.