മനാമ: ബഹ്‌റിനിൽ നിന്ന് ഡൽഹിയിലേക്ക് നോൺ സ്‌റ്റോപ്പ് സർവ്വീസുമായി എയർ ഇന്ത്യ. ഈ മാസം 26 മുതൽ ബഹ്‌റൈനിൽ നിന്ന് ഡൽഹിയിലേക്ക് നോൺ സ്റ്റോപ് ഫൈ്‌ളറ്റ് സർവീസ് തുടങ്ങുന്നത്.തിങ്കൾ, ചൊവ്വ,വ്യാഴം,ശനി ദിവസങ്ങളിലാണ് വിമാനമുണ്ടാവുക.

രാത്രി 11മണിക്ക് ബഹ്‌റൈനിൽ നിന്ന് പുറപ്പെടുന്ന എ.ഐ 940 വിമാനം ഡൽഹിയിൽ പുലർച്ചെ 5.20ന് എത്തും. ഇതിനു പുറമെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള കണക്ഷൻ ഫൈ്‌ളറ്റുകളും ലഭ്യമാണ്.
അമൃത്സർ,പട്ണ, ലക്‌നോ,കൊൽകത്ത, ഹൈദരാബാദ്, വിശാഖപട്ടണം, വാരാണസി, ബംഗളൂരു, ചെന്നൈ, സിംഗപ്പൂർ, ബാങ്കോക്, ഫ്രാങ്ക്ഫർട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കണക്ഷൻ ഫൈഌ് ലഭിക്കുക.

ഡൽഹിയിൽ നിന്ന് തിരിച്ചുള്ള വിമാനം വൈകീട്ട് 7.50ന് പുറപ്പെട്ട് രാത്രി 9.55ന് ബഹ്‌റൈനിൽ എത്തും . എ319 വിഭാഗത്തിലുള്ള വിമാനമാണ് പുതിയ സർവീസിന് ഉപയോഗിക്കുക. ഇതിൽ ബിസിനസ്, ഇക്കോണമി ക്‌ളാസുകൾ ലഭ്യമാണ്. നിലവിൽ ഡൽഹിയിലേക്ക് ഞായർ,ബുധൻ,വെള്ളി ദിവസങ്ങളിൽ യാത്രചെയ്യാനായി ബുക്ക് ചെയ്തവർ എയർ ഇന്ത്യ റിസർവേഷൻ ഓഫിസുമായോ ട്രാവൽ ഏജന്റുമായോ ബന്ധപ്പെടണം.

മഹാനവമി പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (വ്യാഴം) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ