ദോഹ: എയർ ഇന്ത്യ എക്സ്‌പ്രസിന്റെ കോഴിക്കോട്-ദോഹ നോൺ സ്‌റ്റോപ്പ് സർവ്വീസ് മെയ്‌ 20 മുതൽ ആരംഭിക്കും. കണക്ഷൻ സർവ്വീസുകൾ നിർത്തലാക്കികൊണ്ടാണ് പുതിയ സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. ബഹ്‌റൈനും ദമാമും ബന്ധിപ്പിച്ചുകൊണ്ട് 2 സർവ്വീസുകളാണ് കോഴിക്കോടും നിന്നും ഇപ്പോഴുള്ളത്. ഈ സർവ്വീസുകൾ നിർത്തലാക്കികൊണ്ടാണ് കോഴിക്കോട്-ദോഹ നോൺ സ്‌റ്റോപ്പ് സർവ്വീസ് ആരംഭിക്കുന്നത്.

എല്ലാ ദിവസവും വൈകിട്ട് 4.15ന് ബഹ്‌റൈനിൽ നിന്നു ദോഹ വഴി കോഴിക്കോട്ടേക്കുള്ള സർവ്വീസ് രാത്രി 10.50 നാണ് കോഴിക്കോട്് എത്തുന്നത്. നോൺ സ്‌റ്റോപ്പ് സർവ്വീസ് ആരംഭിക്കുന്നതോടെ ഈ സർവീസ് കൊച്ചിയിലേക്കു പോകും. പുലർച്ചെ ഒരു മണിയോടെയായിരിക്കും കൊച്ചിയിലെത്തുക. കോഴിക്കോടു നിന്നും 11.35ന് തിരിക്കുന്ന സർവ്വീസ് ബഹ്‌റൈൻ വഴി 3.15ന് ദോഹയിലെത്തും.

തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിൽ വൈകിട്ട് നാലരയ്ക്കാണ് ദമാം വഴി കോഴിക്കോട്ടേക്കു സർവ്വീസ് നടത്തുന്നത്. ഇതു രാത്രി 11.25 ഓടെ കോഴിക്കോട് എത്തും. കോഴിക്കോട്ടു നിന്നും11.50നു തിരിക്കുന്ന ദമാമിനുള്ള ദോഹ സർവീസ് 1.45നു ദോഹയിലെത്തും. മെയ്‌ 20 മുതൽ വൈകിട്ട് 4.35നാണ് ദോഹയിൽ നിന്നുള്ള നോൺ സ്‌റ്റോപ്പ് സർവ്വീസ് 11.25ന് കോഴിക്കോട് എത്തും. ഇവിടെ നിന്നും രാവിലെ 11.35ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 3.25ന് ദോഹയിലെത്തും.