- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോടു നിന്ന് റിയാദിലേക്കുള്ള എയർ ഇന്ത്യാ എക്സ്‌പ്രസ് സർവീസ് പുനരാരംഭിച്ചു; കരിപ്പൂരിൽ നിന്ന് ആഴ്ചയിൽ 134 സർവീസ്
കരിപ്പൂർ: കോഴിക്കോട്‌റിയാദ് സെക്ടറിൽ എയർ ഇന്ത്യാ എക്സ്‌പ്രസ് വിമാന സർവീസ് പുനരാരംഭിച്ചു. ഇതോടെ എയർ ഇന്ത്യാ എക്സ്‌പ്രസിനു കരിപ്പൂരിൽനിന്ന് ആഴ്ചയിൽ 134 സർവീസുകളായി. നവീകരണത്തിനു റൺവേ ഭാഗികമായി അടച്ചതിനെത്തുടർന്ന് 17 മാസമായി റിയാദിലേക്കുള്ള സർവീസ് നിർത്തിവച്ചിരിക്കുകയായിരുന്നു. സർവീസ് പുനരാരംഭിച്ചതോടെ ആഴ്ചയിൽ ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണു സർവീസ്. വലിയ വിമാനങ്ങൾക്കു നിരോധനമുള്ളതിനാൽ ബോയിങ് 737-800 ഇനത്തിൽപെട്ട ഇടത്തരം വിമാനമാണു റിയാദ് സർവീസിന് എത്തിയത്. കേവുഭാരം കുറച്ച് 180 പേരുമായാണ് ഇന്നലെ സർവീസ് നടത്തിയത്. കോഴിക്കോട്ടുനിന്നു പുറപ്പെടുന്ന യാത്രക്കാർക്ക് 20 കിലോഗ്രാം ബാഗേജ്, ഏഴു കിലോഗ്രാം ഹാൻഡ് ബാഗ് എന്നിവ കൊണ്ടുപോകാം. റിയാദിൽനിന്നു കോഴിക്കോട്ടേക്കുള്ള യാത്രയിൽ 30 കിലോഗ്രാം ലഗേജ് അനുവദിക്കും.
കരിപ്പൂർ: കോഴിക്കോട്‌റിയാദ് സെക്ടറിൽ എയർ ഇന്ത്യാ എക്സ്‌പ്രസ് വിമാന സർവീസ് പുനരാരംഭിച്ചു. ഇതോടെ എയർ ഇന്ത്യാ എക്സ്‌പ്രസിനു കരിപ്പൂരിൽനിന്ന് ആഴ്ചയിൽ 134 സർവീസുകളായി. നവീകരണത്തിനു റൺവേ ഭാഗികമായി അടച്ചതിനെത്തുടർന്ന് 17 മാസമായി റിയാദിലേക്കുള്ള സർവീസ് നിർത്തിവച്ചിരിക്കുകയായിരുന്നു. സർവീസ് പുനരാരംഭിച്ചതോടെ ആഴ്ചയിൽ ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണു സർവീസ്.
വലിയ വിമാനങ്ങൾക്കു നിരോധനമുള്ളതിനാൽ ബോയിങ് 737-800 ഇനത്തിൽപെട്ട ഇടത്തരം വിമാനമാണു റിയാദ് സർവീസിന് എത്തിയത്. കേവുഭാരം കുറച്ച് 180 പേരുമായാണ് ഇന്നലെ സർവീസ് നടത്തിയത്. കോഴിക്കോട്ടുനിന്നു പുറപ്പെടുന്ന യാത്രക്കാർക്ക് 20 കിലോഗ്രാം ബാഗേജ്, ഏഴു കിലോഗ്രാം ഹാൻഡ് ബാഗ് എന്നിവ കൊണ്ടുപോകാം. റിയാദിൽനിന്നു കോഴിക്കോട്ടേക്കുള്ള യാത്രയിൽ 30 കിലോഗ്രാം ലഗേജ് അനുവദിക്കും.
Next Story