കുവൈത്ത് സിറ്റി: കുവൈറ്റിൽ വാഹനാപകടത്തിൽ എയർ ഇന്ത്യാ ഉദ്യോഗസ്ഥൻ മരിച്ചു തമിഴ്‌നാട് സ്വദേശിയായ എയർ ഇന്ത്യ സൂപ്പർവൈസറുടെ മരണം ഡ്രൈവിങിനിടയിലെ ഹൃദയാഘാതം മൂലമെന്നാണ് പ്രാഥമിക നിഗമനം

എയർ ഇന്ത്യയിൽ കാർഗോ വിഭാഗം കൈകാര്യം ചെയ്യുന്ന ഹൗസ് ഓഫ് ട്രാവൽസ് വൈസ് പ്രസിഡന്റും തമിഴ്‌നാട് സ്വദേശിയുമായ ലൂയിസ് രാജൻ ആണ വാഹനാപകടത്തിൽ മരിച്ചത്. പരേതന് 70 വയസായിരുന്നു പ്രായം.

കുവൈത്ത് എയർപോർട്ടിൽ എയർ ഇന്ത്യാ സൂപ്പർവൈസർ ആയിരുന്നു. ലൂയിസിന്റെ കാർ അദലിയയിൽ സൈഡിൽ ഇടിക്കുകയായിരുന്നു. അപകടം കണ്ട പാർലമെന്റ് അംഗം മജീദ് മൂസയും മറ്റും എത്തി ലൂയിസിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.

ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം സംഭവിച്ചതാകാമെന്നാണ് നിഗമനം. നെഞ്ചിൽ സ്റ്റിയറിങ് ഇടിച്ചതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. കാറിന്റെ മുൻഭാഗം കത്തിനശിച്ചു