പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാർക്ക് എയർ ഇന്ത്യ ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു.. ഇന്ത്യയിലെ അഞ്ച് പ്രധാന സെക്ടറുകളിലേക്കുള്ള ടിക്കറ്റ് നിരക്കിൽ ആണ് ഇളവ് പ്രഖ്യാപിച്ചത്.

റിയാദ്, ജിദ്ദ, ദമാം എന്നീ സൗദിയിലെ എല്ലാ പ്രധാന വിമാനത്താവളങ്ങളിൽ നിന്നും ഡൽഹി, മുംബൈ, ഹൈദരാബാദ് , കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് പ്രത്യേക ആനുകൂല്യം. ഡൽഹിയിലേക്ക് മാത്രം 659 റിയാലും ബാക്കി എല്ലായിടങ്ങളിലേക്കും 595 റിയാലുമാണ് നിരക്ക്. 500 റിയാലാണ് യഥാർഥ കൂലി. ബാക്കി നികുതിയാണ്.

ഡൽഹിയിലേക്ക് മാത്രം 159 റിയാലാണ് നികുതി. ബാക്കി കേന്ദ്രങ്ങളിലേക്ക് 95 റിയാലും. ബുധനാഴ്ച മുതൽ ഇളവ് പ്രാബല്യത്തിൽ വരും. പൊതുമാപ്പ് അവസാനിക്കുന്നതിന് തൊട്ടടുത്ത ദിവസമായ ജൂൺ 27 വരെ നിരക്കിളവ് നീണ്ടുനിൽക്കും. ഔട്ട് പാസോ അല്ലെങ്കിൽ പൊതുമാപ്പ് ആനുകൂല്യത്തിൽ പോകുന്നയാളാണെന്ന് തെളിയിക്കുന്ന രേഖയോ ഹാജരാക്കണം.