വധിദിനങ്ങളും ആഘോഷങ്ങളും ഒരുമിച്ച് വരുമ്പോൾ ഇരുട്ടടിയായി ചാർജ് കുത്തനെ ഉയർത്തി പ്രവാസികളുടെ നടുവൊടിക്കാറുള്ള എയർഇന്ത്യ ഇത്തവണ പ്രവാസികൾക്ക് ആശ്വാസമാകുന്നു. വലിയ പെരുന്നാളും ഓണവും ഒരുമിച്ചുവരുന്ന സാഹചര്യത്തിൽ് എയർ ഇന്ത്യ എക്സ്പ്രസ് നിരക്കുകളിൽ വൻ കുറവ് വരുത്തിയിരിക്കുകയാണ്. സെപ്റ്റംബർ 14 മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക.

യുഎഇയിൽ നിന്ന് രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട വിമാനത്താവളങ്ങളിലേക്ക് ടിക്കറ്റുകൾ കുറക്കാനാണ് കമ്പനി തീരുമാനിച്ചിട്ടുണ്ട്.ഇത് പ്രകാരം സെപ്റ്റംബർ 14 മുതൽ അബൂദാബി കോഴിക്കോട് റൂട്ടിൽ കമ്പനിയുടെ വിമാന നിരക്ക് 365 ദിർഹമായി(6646 രൂപ) ചുരുക്കും. സാധാരണയായി 435 ദിർഹമാണ്(7921 രൂപ) ഈടാക്കിക്കൊണ്ടിരുന്നത്. പെരുന്നാൾ, ഓണം പോലുള്ള ഉത്സവ സീസണുകളിൽ ഇത് 2000 ദിർഹം വരെ ഉയരാറുണ്ട്.കൊച്ചിയിലേക്ക് 7470 രൂപയും (415 ദിർഹം) തിരുവനന്തപുരത്തേയ്ക്ക് 9090 രൂപയും (505 ദിർഹം) ഡൽഹിയിലേക്ക് 6516 രൂപയും (362 ദിർഹം) മംഗളൂരുവിലേക്ക് 6660 രൂപയും (370 ദിർഹം) അൽ അയ്ൻ- കോഴിക്കോട് റൂട്ടിൽ 7650 രൂപയുമാണ് (425 ദിർഹം) പുതുക്കിയ നിരക്കുകൾ.

ഇതിനു പുറമെ, അബൂദാബി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങളെല്ലാം പുറപ്പെടുക ഇനി മുതൽ ടെർമിനൽ 1ൽ നിന്നായിരിക്കും.

സെപ്റ്റംബർ 14 വരെയുള്ള കേരളത്തിലേക്കുള്ള എല്ലാ വിമാനങ്ങളും ഇതിനകം ബുക്കിങ് പൂർത്തിയായിട്ടുണ്ട്. ബലിപ്പെരുന്നാളും ഓണവും ഒരേസമയം വന്നതിനാലാണിത്.