- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ നിന്നും എയർ ഇന്ത്യാ വിമാനത്തിൽ കയറുന്നവർ അറിയുക; ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും വാങ്ങുന്ന സാധനങ്ങളും ഇനി ഹാൻഡ് ബാഗിൽ പെടും; എട്ടു കിലോ കടന്ന ഒരോ കിലോയ്ക്കും 60 ദിർഹം ഫീസ്
ദുബായ്: വിമാനത്തിനകത്തുകൊണ്ടുപോകുന്ന ഹാൻഡ് ബാഗേജിന്റെ കാര്യത്തിൽ എയർ ഇന്ത്യ പുതിയ നിയമം കൊണ്ടു വന്നു. ഹാൻഡ് ബാഗേജിന് അധികചാർജ് ഈടാക്കുന്നതിനുള്ള വിമാനക്കമ്പനികളുടെ നീക്കം കേന്ദ്രസർക്കാർ കഴിഞ്ഞദിവസമാണ് തടഞ്ഞത്. അതിന് തൊട്ടുപിന്നാലെയാണ് നിയമങ്ങൾ കർശനമാക്കിക്കൊണ്ടുള്ള അറിയിപ്പ് എയർ ഇന്ത്യ പുറത്തിറക്കിയത്. ജൂലായ് ഒന്നുമുതൽ എ
ദുബായ്: വിമാനത്തിനകത്തുകൊണ്ടുപോകുന്ന ഹാൻഡ് ബാഗേജിന്റെ കാര്യത്തിൽ എയർ ഇന്ത്യ പുതിയ നിയമം കൊണ്ടു വന്നു. ഹാൻഡ് ബാഗേജിന് അധികചാർജ് ഈടാക്കുന്നതിനുള്ള വിമാനക്കമ്പനികളുടെ നീക്കം കേന്ദ്രസർക്കാർ കഴിഞ്ഞദിവസമാണ് തടഞ്ഞത്. അതിന് തൊട്ടുപിന്നാലെയാണ് നിയമങ്ങൾ കർശനമാക്കിക്കൊണ്ടുള്ള അറിയിപ്പ് എയർ ഇന്ത്യ പുറത്തിറക്കിയത്.
ജൂലായ് ഒന്നുമുതൽ എയർഇന്ത്യാ വിമാനങ്ങളിൽ കൈയിൽ കരുതാവുന്നത് പരമാവധി എട്ടുകിലോ വരുന്ന സാധനങ്ങൾ മാത്രമായിരിക്കും. വിമാനത്താവളങ്ങളിലെ ഡ്യൂട്ടിഫ്രീ സ്റ്റോറുകളിൽനിന്ന് വാങ്ങുന്ന സാധനങ്ങൾ ഉൾപ്പെടെയായിരിക്കും ഇത്. ഡ്യൂട്ടിഫ്രീ ഷോപ്പുകളിൽനിന്ന് വാങ്ങുന്ന സാധനങ്ങൾ ഇതുവരെ ഹാൻഡ് ബാഗിൽ യഥേഷ്ടം കൊണ്ടുപോകുമായിരുന്നു. പുതിയ നിബന്ധനയോടെ ഈ സൗകര്യമാണ് അവസാനിക്കുന്നത്.
എയർ ഇന്ത്യ എക്സ്‌പ്രസ്സ് വിമാനങ്ങളിൽ ഹാൻഡ് ബാഗേജ് ഏഴുകിലോ മാത്രമായിരിക്കും. എല്ലാ ഗൾഫ് രാജ്യങ്ങളിൽനിന്നുമുള്ള എയർ ഇന്ത്യാ വിമാനങ്ങളിലും ഈ നിബന്ധന നിലവിൽവരും. അധികംവരുന്ന സാധനങ്ങൾക്ക് കിലോവിന് അറുപത് ദിർഹം വരെ ചാർജായി നൽകേണ്ടിവരും. യു.എ.ഇ.യിലെ ഏത് വിമാനത്താവളത്തിൽനിന്ന് കയറുന്നവർക്കും ഇത് ബാധകമാണ്. കൊണ്ടുപോകാവുന്ന പെട്ടിക്കും അളവ് നിശ്ചയിച്ചിട്ടുണ്ട്.
55 സെന്റിമീറ്റർ നീളവും (22 ഇഞ്ച്), 40 സെന്റിമീറ്റർ (16 ഇഞ്ച്) വീതിയിലും കവിയരുത് കൈയിൽ കൊണ്ടുപോകുന്ന ബാഗുകൾ. ഈ ബാഗിന് പുറമേ ലാപ്‌ടോപ്, സ്ത്രീകൾക്ക് ഹാൻഡ് ബാഗ്, വിമാനത്തിൽ ഉപയോഗിക്കാനായി കമ്പിളി, ഓവർകോട്ട്, വായിക്കാനുള്ള പുസ്തകം പത്രമാസിക എന്നിവ, പിഞ്ചുകുട്ടികൾക്കുള്ള ഭക്ഷണം, വീൽചെയർ, ക്രച്ചസ്, വാക്കിങ് സ്റ്റിക്ക്, മടക്കാവുന്ന കുട, ഇൻഹേലർ ഉൾപ്പെടെയുള്ള അത്യാവശ്യമുള്ള മരുന്നുകൾ എന്നിവ എട്ടുകിലോ എന്ന വ്യവസ്ഥയിൽപ്പെടുന്നില്ല.
ഇപ്പോൾ എയർഇന്ത്യ കാർഗോ ഇനത്തിൽ 30 കിലോയും എയർഇന്ത്യ എക്സ്‌പ്രസ്സ് 20 കിലോയുമാണ് ബാഗേജായി അനുവദിക്കുന്നത്. ഹാൻഡ് ബാഗേജ് ഏഴുകിലോയായും നിജപ്പെടുത്തിയിരുന്നു. ഇത് ഫലത്തിൽ എട്ട് കിലോ ആയി ഉയരുകയാണ് ഇപ്പോൾ. നേരത്തെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് വാങ്ങുന്ന സാധനങ്ങളെ ഈ കൂട്ടത്തിൽ പെടുത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ അവ എത്രവേണമെങ്കിലും കൊണ്ടു വരാമായിരുന്നു.