- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർ മാർഷൽ എസ് കെ ഇന്ദോരിയ ദക്ഷിണ വ്യോമസേന സീനിയർ എയർ സ്റ്റാഫ് ഓഫീസർ; ക്വാളിഫൈഡ് ഫ്ളൈയിങ് ഇൻസ്ട്രക്ടർ കൂടിയായ ഇന്ദോരിയക്ക് 5000 മണിക്കൂറിലധികം അപകട രഹിത പറക്കലിന്റെ അനുഭവ പരിജ്ഞാനവും

തിരുവനന്തപുരം: എയർ മാർഷൽ എസ് കെ ഇന്ദോരിയ ദക്ഷിണ വ്യോമ സേനയുടെ സീനിയർ എയർ സ്റ്റാഫ് ഓഫീസറായി ചുമതലയേറ്റു. 1986 ൽ ഭാരതീയ വ്യോമസേനയിൽ കമ്മീഷൻഡ് ഓഫിസർ ആയി നിയമിതനായ അദ്ദേഹം വിവിധതരം യുദ്ധ വിമാനങ്ങളും ട്രാൻസ്‌പോർട്ട് വിമാനങ്ങളും പറത്തിയിട്ടുണ്ട്. ക്വാളിഫൈഡ് ഫ്ളൈയിങ് ഇൻസ്ട്രക്ടർ കൂടിയായ അദ്ദേഹത്തിന് 5000 മണിക്കൂറിലധികം അപകട രഹിത പറക്കലിന്റെ അനുഭവ പരിജ്ഞാനവുമുണ്ട്.
ഒരു പ്രമുഖ വ്യോമ സേന സ്‌ക്വാഡ്രന്റെ കാമാൻഡിങ് ഓഫീസർ, ചണ്ഡീഗഡ് വ്യോമ സേന താവളത്തിന്റെ എയർ ഓഫീസർ കാമാൻഡിങ്, ഇന്റഗ്രേറ്റഡ് ഡിഫൻസ് സർവീസസ് ഹെഡ്ക്വാർട്ടേഴ്സിലെ അസിസ്റ്റന്റ് ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് (ടെക് ഇന്റ്) എന്നീ സുപ്രധാന തസ്തികകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിലെ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് അദ്ദേഹം വ്യോമ സേന ആസ്ഥാനത്ത് അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫ് ഓപ്പറേഷൻസ് (ട്രാൻസ്‌പോർട്ട് & ഹെലികോപ്റ്റർ) ആയിരുന്നു. വായു സേന ആസ്ഥാനത്തു കോവിഡ് -19 ദുരിതാശ്വാസ പ്രവർത്തനങ്ങളും മറ്റു അനേകം ദുരന്തനിവാരണ പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ആസൂത്രണം ചെയ്തു നടപ്പാക്കിയത്.
എയർ മാർഷൽ എസ്‌കെ ഇന്ദോരിയ ഇന്തോനേഷ്യയിൽ നിന്നും ജോയിന്റ് സ്റ്റാഫ് ആൻഡ് കമാൻഡ് കോഴ്‌സും സെക്കന്ദരാബാദിലെ കോളേജ് ഓഫ് എയർ വാർ ഫെയറിൽ നിന്ന് ഹയർ എയർ കമാൻഡ് കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്. 1996-ൽ വ്യോമ സേന മേധാവിയുടെയും 2015-ൽ ആർമിയുടെ ട്രെയിനിങ് കമാൻഡ്, നോർത്തേൺ കമാൻഡ് മേധാവി എന്നിവരിൽ നിന്നും അദ്ദേഹത്തിന് കമന്റേഷൻ ലഭിച്ചിട്ടുണ്ട്. വിശിഷ്ട സേവനത്തിനു 2018-ൽ രാഷ്ട്രപതിയിൽ നിന്നും അതിവിശിഷ്ട് സേവാ മെഡലും (എവി എസ്എം) 2012-ൽ വായുസേന മെഡലും (വി എം) ലഭിച്ചിട്ടുണ്ട്.


