- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒമാനിൽ ഇന്ന് മുതൽ രാത്രി യാത്രാ വിലക്ക് പ്രാബല്യത്തിൽ; വിമാനത്താവള യാത്രകൾക്ക് ഇളവ്
മസ്കത്ത്: ഒമാനിൽ ഇന്ന് മുതൽ രാത്രി യാത്രാ വിലക്ക് പ്രാബല്യത്തിൽ വരും. താമസ സ്ഥലത്ത് നിന്ന് വിമാനത്താവളത്തിലേക്കോ വിമാനത്താവളത്തിൽ നിന്ന് താമസ സ്ഥലത്തേക്കോ ഉള്ള യാത്രകൾക്ക് ഇളവ് ലഭിക്കും. ഇതിനായി യാത്രക്കാർ കൈയിൽ ടിക്കറ്റ് കരുതണമെന്ന് റോയൽ ഒമാൻ പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രകളിൽ ഒരാൾക്ക് ഒപ്പം പോകാനും അനുമതിയുണ്ടാകും. വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം യഥാസമയം അവസാനിപ്പിച്ച് ഉപഭോക്താക്കൾക്കും ജീവനക്കാർക്കും കർഫ്യൂ സമയത്തിന് മുമ്പ് തന്നെ താമസ സ്ഥലങ്ങളിൽ എത്താനുള്ള സജ്ജീകരണങ്ങൾ ഒരുക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ
Next Story