മ്മുടെ വീട്ടുകാർ, അയൽക്കാർ, കൂട്ടുകാർ അങ്ങനെ ചുറ്റും ഉള്ളവർക്ക് നമ്മുടെ സ്വാഭാവത്തിൽ വലിയൊരു പങ്കുവഹിക്കാൻ കഴിയുമെന്നു പറയാറുണ്ട്. എന്നാൽ നമ്മൾ ശ്വസിക്കുന്ന വായുവിനു നമ്മുടെ സ്വഭാവം രൂപപ്പെടുത്താനുള്ള കഴിവുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കാനാവുമോ? എന്നാൽ നമ്മുടെ ചുറ്റുമുള്ള വ്യത്തിയും, അന്തരീക്ഷമലീനീകരണവും നമ്മുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരുത്തുമെന്നാണ് അന്തരീക്ഷ ആരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

ശ്വസിക്കുന്ന വായു, അന്തരീക്ഷത്തിലെ മലീനീകരണം തുടങ്ങിയവ നമ്മുടെ സ്വഭാവത്തിനെ മോശമായ രീതിയിൽ ബാധിക്കുമെന്നാണ് പുതിയ കണ്ടെത്തൽ. വായൂമലിനീകരണമുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ ശുദ്ധ വായു ശ്വസിക്കുന്ന, വൃത്തിയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരെ അപേക്ഷിച്ച് കുറ്റവാസന ഉള്ളവരും ചതി, വഞ്ചന തുടങ്ങിയവ കൂടുതലായി ചെയ്യുന്നവരും ആണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ഇന്ത്യയിലെയും അമേരിക്കയിലെയും ചെറുപ്പക്കാരെ പങ്കെടുപ്പിച്ചു നടത്തിയ പഠനത്തിലാണ് വായു മലിനീകരണം മനുഷ്യന്റെ ആരോഗ്യത്തെ മാത്രമല്ല സദാചാരത്തെയും മോശമായി ബാധിക്കുന്നുവെന്ന് പറയുന്നത്. മുമ്പ് നടത്തിയ പഠനങ്ങളിൽ, വായു മലിനീകരണം മനുഷ്യർക്ക് അമിത ഉത്കണ്ഠയ്ക്കു കാരണമായേക്കാമെന്ന് കണ്ടെത്തിയിരുന്നു.

അമേരിക്കയിലെ 9,360 രാജ്യങ്ങളിൽ ഒൻപത് വർഷത്തിനിടയ്ക്കുള്ള വായുമലീനീകരണത്തിന്റെയും കുറ്റകൃത്യങ്ങളുടെയും കണക്കെടുത്തതിൽ നിന്നും ഏറ്റവും കൂടുതൽ മലിനീകരണം ഉള്ള സ്ഥങ്ങളിലാണ് ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങളും നടന്നിരിക്കുന്നതെന്ന് വ്യക്തമായി.

ഇന്ത്യയിലെ ചെറുപ്പക്കാരിൽ നടത്തിയ പരീക്ഷണത്തിൽ കള്ളത്തരം ചെയ്യുന്നതിൽ ഉള്ള പ്രവണത അവരിൽ കൂടുതലായി കണ്ടു. ഇന്ത്യയിലെയും അമേരിക്കയിലെയും യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് അന്തരീക്ഷ മലിനീകരണത്തിന്റെ പരിണിത ഫലങ്ങളെക്കുറിച്ചു നടത്തിയ പരീക്ഷണങ്ങളിൽ വൃത്തിയുള്ള അന്തരീക്ഷത്തിൽ ജീവിക്കുന്ന കുട്ടികൾ കാര്യങ്ങൾ നല്ല രീതിയിൽ ചിന്തിക്കുന്നതിനും കൂടുതൽ സാർഗ്ഗാത്മകയോടെ കാണാനും ശ്രമിച്ചു.

256 പേരെ പങ്കെടുപ്പിച്ചു നടത്തിയ പരീക്ഷണത്തിൽ അവർക്ക് രണ്ടു മലീനീകരിക്കപ്പെട്ട സ്ഥലത്തെയും വൃത്തിയുള്ള സ്ഥലത്തെയും ചിത്രങ്ങൾ നൽകുകയും ആ സാഹചര്യത്തിൽ ജീവിക്കുന്നതായി ചിന്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. രണ്ടു രീതിയിൽ ചിന്തിച്ചവർ രണ്ടു രീതിയിൽ പ്രവർത്തിക്കുകയും ചെയ്തു.

മലിനീകരിക്കപ്പെട്ട ചുറ്റുപാടിൽ ജീവിക്കുന്നതായി ചിന്തിച്ചവർ കൂടുതൽ കുറ്റവാസനയും വഞ്ചിക്കാനുള്ള പ്രവണതയും കാണിച്ചു.വൃത്തിയുള്ള സാഹചര്യത്തിൽ ജീവിക്കുന്നതായി ചിന്തിച്ചവർ നല്ല രീതിയിൽ ചിന്തിക്കയും പ്രവർത്തിക്കയും ചെയ്തു. എന്തു തന്നെയായാലും നാം തന്നെയാണ് നമ്മുടെ ആരോഗ്യത്തിന്റെയും സ്വാഭാവത്തിന്റെയും കാര്യം തീരുമാനിക്കുകയെന്ന് ഇതോടെ വ്യക്തമായി.