- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ ഇരട്ട വിമാനങ്ങളും ആകാശത്തേക്ക് പറക്കാൻ ഇറങ്ങുന്നു; രണ്ട് വിമാനങ്ങൾ കൂട്ടി യോജിപ്പിച്ച അസാധാരണ വലുപ്പമുള്ള വിമാനത്തിൽ നിന്നും റോക്കറ്റുകൾ വരെ വിക്ഷേപിക്കാം
ദിനം പ്രതിയെന്നോണം വിമാനങ്ങളുടെ പുതിയ മോഡലുകൾ രംഗത്തിറങ്ങുന്നുണ്ട്. എന്നാൽ ഇരട്ട വിമാനങ്ങൾ ഇതാദ്യമായിട്ടായിരിക്കും രംഗപ്രവേശനം ചെയ്യാനൊരുങ്ങുന്നത്. മൈക്രോസോഫ്റ്റ് കോ-ഫൗണ്ടറായ പോൾ അല്ലെന്റെ എയറോസ്പേസ് സ്ഥാപനമായ സ്ട്രാറ്റോലോഞ്ച് സിസ്റ്റംസ് ആണ് ഈ വിമാനം യാഥാർത്ഥ്യമാക്കുന്നത്. ബുധനാഴ്ച ഈ വിമാനത്തെ കുറിച്ച് വെളിപ്പെടുത്തിക്കൊണ്ട് അല്ലെൻ രംഗത്തെത്തുകയും ചെയ്തിരുന്നു. സ്ട്രാറ്റോലോഞ്ച് എന്ന ഈ വിമാനം രണ്ട് വിമാനങ്ങൾ കൂട്ടി യോജിപ്പിച്ച് അസാധാരണവലുപ്പമുള്ളതാണ്. ഇതിൽ നിന്നും റോക്കറ്റുകൾ വരെ വിക്ഷേപിക്കാൻ സാധിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. നാളിതുവരെ നിർമ്മിച്ചിട്ടുള്ള ഏത് എയർക്രാഫ്റ്റിനേക്കാളും വിങ്സ്പാനുള്ള വിമാനമാണിത്. അതായത് 385 അടിയാണിതിന്റെ വിങ്സ്പാൻ. ആറ് എൻജിനുകളുള്ള ഈ വിമാനം ഹോവാർഡ് ഹ്യൂഗ്സിന്റെ 1947 എച്ച്-4 ഹെർകുലീസ്, സോവിയറ്റ് കാലഘട്ടത്തിലെ കാർഗോ വിമാനമായ അന്റോനോവ് ഏൻ-225 എന്നിവയേക്കാൾ വലുപ്പമുള്ളതാണ്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ വിമാനമായി ഇതിനെയാണ് കണക്കാക്കുന്നത്. 2011ൽ ഈ വിമാനം ന
ദിനം പ്രതിയെന്നോണം വിമാനങ്ങളുടെ പുതിയ മോഡലുകൾ രംഗത്തിറങ്ങുന്നുണ്ട്. എന്നാൽ ഇരട്ട വിമാനങ്ങൾ ഇതാദ്യമായിട്ടായിരിക്കും രംഗപ്രവേശനം ചെയ്യാനൊരുങ്ങുന്നത്. മൈക്രോസോഫ്റ്റ് കോ-ഫൗണ്ടറായ പോൾ അല്ലെന്റെ എയറോസ്പേസ് സ്ഥാപനമായ സ്ട്രാറ്റോലോഞ്ച് സിസ്റ്റംസ് ആണ് ഈ വിമാനം യാഥാർത്ഥ്യമാക്കുന്നത്. ബുധനാഴ്ച ഈ വിമാനത്തെ കുറിച്ച് വെളിപ്പെടുത്തിക്കൊണ്ട് അല്ലെൻ രംഗത്തെത്തുകയും ചെയ്തിരുന്നു. സ്ട്രാറ്റോലോഞ്ച് എന്ന ഈ വിമാനം രണ്ട് വിമാനങ്ങൾ കൂട്ടി യോജിപ്പിച്ച് അസാധാരണവലുപ്പമുള്ളതാണ്. ഇതിൽ നിന്നും റോക്കറ്റുകൾ വരെ വിക്ഷേപിക്കാൻ സാധിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്.
നാളിതുവരെ നിർമ്മിച്ചിട്ടുള്ള ഏത് എയർക്രാഫ്റ്റിനേക്കാളും വിങ്സ്പാനുള്ള വിമാനമാണിത്. അതായത് 385 അടിയാണിതിന്റെ വിങ്സ്പാൻ. ആറ് എൻജിനുകളുള്ള ഈ വിമാനം ഹോവാർഡ് ഹ്യൂഗ്സിന്റെ 1947 എച്ച്-4 ഹെർകുലീസ്, സോവിയറ്റ് കാലഘട്ടത്തിലെ കാർഗോ വിമാനമായ അന്റോനോവ് ഏൻ-225 എന്നിവയേക്കാൾ വലുപ്പമുള്ളതാണ്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ വിമാനമായി ഇതിനെയാണ് കണക്കാക്കുന്നത്. 2011ൽ ഈ വിമാനം നിർമ്മിക്കുന്നതിനുള്ള ചെലവ് 300 മില്യൺ ഡോളറായിരുന്നു കണക്കാക്കിയിരുന്നത്. എന്നാൽ ഏറ്റവും പുതിയ കണക്കുകൾ പുറത്ത് വിട്ടിട്ടില്ല.
റോക് എന്ന നിക്ക് നെയിമിൽ അറിയപ്പെടുന്ന ഈ വിമാനത്തിന്റെ ചിത്രങ്ങൾ ബുധനാഴ്ച പുറത്ത് വിട്ടിരുന്നു. കാലിഫോർണിയയിലെ മൊജാവെ ഡിസേർട്ടിലെ ഇതിന്റെ ഹാൻഗറിൽ നിന്നും വിമാനം പുറപ്പെടുന്ന ചിത്രവും പുറത്ത് വന്നിരുന്നു. വിമാനം നിർമ്മിച്ചിരിക്കുന്നത് സ്‌കേൽഡ് കോംപസിറ്റാണ്. സ്ട്രാറ്റോലോഞ്ച് പ്രൊജക്ടിലെ അല്ലെന്റെ പാർട്ണറായ ഡിഫെൻസ് കോൺട്രാക്ടറായ നോർത്ത്റോപ്പ് ഗ്രുമാന്റെ ഉടമസ്ഥതയിലുള്ള എയറോസ്പേസ് കമ്പനിയാണിത്. ഈ വിമാനത്തിന് ലഗേജുകളൊന്നുമില്ലാതെ തന്നെ ഏതാണ്ട് 227 ടണ്ണാണ് ഭാരം.
ഈ വിമാനത്തിന് 590 ടൺ വരെ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. 28 വീലുകളാണിതിനുള്ളത്. ആറ് 747 എയർക്രാഫ്റ്റ് എൻജിനുകളാണിതിന് കരുത്ത് പകരുന്നത്. സാധാരണയായി സാറ്റലൈറ്റുകളും മറ്റ് എയർക്രാഫ്റ്റുകളും നിലത്ത് നിന്നാണ് വിക്ഷേപിക്കാറുള്ളത്. എന്നാൽ ഒരു എയർബോൺ റോക്കറ്റ് ലോഞ്ചറായി വർത്തിക്കാൻ ശേഷിയുള്ള ഈ വിമാനത്തിൽ നിന്നും റോക്കറ്റുകളും മറ്റും വിക്ഷേപിക്കാൻ സാധിക്കുന്നു. ഇതിന് വർധിച്ച അളവിലുള്ള ഇന്ധനം ആവശ്യമാണ്.