- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂൾ അടയ്ക്കാൻ ഇനി ഏതാനും മാസങ്ങൾ കൂടി മാത്രം; ഇന്ത്യയിലേക്കുള്ള എയർ ടിക്കറ്റ് നിരക്കു കൂട്ടി കൊള്ളലാഭം നേടാൻ വിമാനക്കമ്പനികൾ
ദുബായ്: സമ്മർ വെക്കേഷന് സ്‌കൂളുകൾ അടയ്ക്കാൻ മാസങ്ങൾ അവശേഷിക്കേ ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ച് കൊള്ളലാഭം നേടാൻ ഒരുങ്ങുകയാണ് വിമാനകമ്പനികൾ. മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിലേക്കുള്ള വിമാനടിക്കറ്റിൽ വൻ വർധനയാണ് വരുത്തിയിരിക്കുന്നത്. ജൂണിൽ ഇന്ത്യൻ സ്‌കൂളുകളുടെ വെക്കേഷൻ ആരംഭിക്കുമ്പോൾ ഉണ്ടാകുന്ന തിരക്ക്
ദുബായ്: സമ്മർ വെക്കേഷന് സ്‌കൂളുകൾ അടയ്ക്കാൻ മാസങ്ങൾ അവശേഷിക്കേ ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ച് കൊള്ളലാഭം നേടാൻ ഒരുങ്ങുകയാണ് വിമാനകമ്പനികൾ. മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിലേക്കുള്ള വിമാനടിക്കറ്റിൽ വൻ വർധനയാണ് വരുത്തിയിരിക്കുന്നത്. ജൂണിൽ ഇന്ത്യൻ സ്‌കൂളുകളുടെ വെക്കേഷൻ ആരംഭിക്കുമ്പോൾ ഉണ്ടാകുന്ന തിരക്ക് കണക്കിലെടുത്ത് ഒട്ടുമിക്ക വിമാനകമ്പനികളും നിരക്കിൽ വൻവർധനയാണ് വരുത്തുക.
എല്ലാവർഷവും ഇത്തരത്തിൽ നിരക്കുകൾ വർധിപ്പിക്കുന്നത് പ്രവാസികളുടെ പോക്കറ്റ് നല്ലൊരു ശതമാനം വിമാനക്കമ്പനികൾ കൊള്ളയടിക്കാറുണ്ട്. ജൂൺ 23നാണ് മിക്ക സ്‌കൂളുകളും വെക്കേഷനായി അടയ്ക്കുക. അന്നു മുതൽ ഒരു മാസത്തെ അവധിക്കു ശേഷം ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് തിരിച്ചുള്ള ടിക്കറ്റിന് എമിറേറ്റ്‌സ് ഒരു വ്യക്തിക്ക് 1735 ദിർഹമാണ് അതിന്റെ വെബ്‌സൈറ്റിൽ കുറഞ്ഞ നിരക്കായി രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇത്തരത്തിൽ വൻ നിരക്ക് കൊടുക്കുന്നത് ഒഴിവാക്കുന്നതിനായി ചിലർ അഞ്ചു മാസം മുമ്പു വരെ ടിക്കറ്റ് ബുക്ക് ചെയ്തിടാറുണ്ട്.
ജൂൺ 23നു തന്നെ നാട്ടിലേക്ക് തിരിക്കുകയും ഒരു മാസത്തിനുശേഷം ദുബായിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുകയും ചെയ്യുന്നവർക്ക് 1600 ദിർഹമാണ് ജെറ്റ് എയർവേസ് നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേകാലയളവിൽ ബജറ്റ് എയർവേസായ ഫ്‌ലൈ ദുബായ് ഒരാൾക്ക് 1221 ദിർഹമാണ് നിരക്ക് ഈടാക്കുക. താരതമ്യേന ഓഫ് സീസണായ ഫെബ്രുവരിയിൽ ജെറ്റ് എയർവേസ് ഒരാൾക്ക് 949 ദിർഹം മാത്രമാണ് ഈടാക്കി വരുന്നത്. ഫ്‌ലൈ ദുബായിൽ ഇത് 939 ദിർഹമാണ്.
അതേസമയം ഇന്ധന വിലയിൽ കുറവ് വരുത്തിയിട്ടുണ്ടെങ്കിലും ടിക്കറ്റ് നിരക്കുകളിൽ അത് കമ്പനികൾ ബാധകമാക്കിയിട്ടില്ല. യാത്രക്കാരെ പിഴിഞ്ഞ് കീശ വീർപ്പിക്കുന്ന വിമാനക്കമ്പനികൾക്ക് ഇന്ധന വിലയിലുണ്ടായ കുറവും ലാഭമായി തീരുന്നുണ്ട് ഇപ്പോൾ.