- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യൻ വ്യോമസേന ഹെലികോപ്ടർ അരുണാചൽ പ്രദേശിൽ ഇടിച്ചിറക്കി; അപകട കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേന ഹെലികോപ്ടർ അരുണാചൽ പ്രദേശിൽ ഇടിച്ചിറക്കി ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മൂന്ന് യാത്രക്കാരും രണ്ട് പൈലറ്റുമാരുമടക്കം അഞ്ച് പേരും സുരക്ഷിതരാണ്. തലനാരിഴക്കാണ് വലിയ അപകടം ഒഴിവായത്. അപകട കാരണം കണ്ടെത്താൻ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.
അതിനിടെ ഇന്ത്യ- ചൈന അതിർത്തി തർക്ക വിഷയത്തിൽ ഇന്ന് ഇരു രാജ്യങ്ങളും ചർച്ച നടത്തും പതിമൂന്ന് വട്ടം ചേർന്ന കമാൻഡർ തല ചർച്ചയിലും തീർപ്പാകാത്ത അതിർത്തി വിഷയമാണ് ഇന്ന് വീണ്ടും ചർച്ചക്ക് വരുന്നത്. ഇന്ത്യയിലെയും ചൈനയിലെയും നയതന്ത്ര സൈനിക ഉദ്യോഗസ്ഥരുടെ വെർച്വൽ യോഗമാണ് ചേരുന്നത്. ദോക് ലാം, ഹോട്ട്സ് പ്രിങ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള പിന്മാറ്റമാണ് പ്രധാന ചർച്ചാ വിഷയം. ഒരു വേള പിന്മാറിയെ മേഖലകളിലേക്ക് വീണ്ടും ചൈനീസ് സൈന്യം കടന്നുകയറിയ നടപടിയും യോഗത്തിൽ ചർച്ചയാകും.
മറുനാടന് മലയാളി ബ്യൂറോ
Next Story