വിമാനത്താവളത്തിൽ നൃത്തം ചെയ്യുന്ന സ്‌പൈസ് ജെറ്റ് എയർഹോസ്റ്റസുമാരുടെ വിഡിയോ വൈറൽ ആകുന്നു. ബംഗാളി നടി മോനമി ഘോഷിനൊപ്പമാണ് സംഘത്തിന്റെ നൃത്തം. വിമാനത്താവളത്തിൽ ഫ്‌ളാഷ്‌മോബ് ആയാണ് ഇവരുടെ പ്രകടനം. ബംഗാളി ചിത്രമായ ബെലാഷുരുവിലെ 'ടപ്പാ ടിനി' എന്ന പാട്ടിനൊപ്പമാണ് സംഘം നൃത്തം ചെയ്തത്.

കൊൽക്കത്ത വിമാനത്താവളത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിഡിയോ ചുരുങ്ങിയ സമയത്തിനകം വൈറൽ ആയിക്കഴിഞ്ഞു. ഔദ്യോഗിക വേഷത്തിലാണ് എയർഹോസ്റ്റസുമാർ ചുവടുവച്ചത്.

 

 
 
 
View this post on Instagram

A post shared by Monami Ghosh (@monami_ghosh)

മുൻപും എയർഹോസ്റ്റസുമാരുടെ നൃത്ത വിഡിയോകൾ സമൂഹമാധ്യമലോകത്തു ചർച്ചയായിട്ടുണ്ട്. സ്‌പൈസ് ജെറ്റ് എയർ ഹോസ്റ്റസായ ഉമ മീനാക്ഷി നൃത്ത വിഡിയോകളിലൂടെ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. അടുത്തിടെ മീനാക്ഷി പങ്കുവച്ച വിഡിയോയും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.