- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ ജീവനോടെ ഉണ്ടെങ്കിലും അടുത്തറിയാവുന്ന അഞ്ചു പേരെയാണ് നഷ്ടപ്പെട്ടത്; ഞെട്ടലിൽ നിന്നും രക്ഷപെടാൻ ഒരു ജന്മം മുഴുവൻ ഒരുപക്ഷെ എടുത്തേക്കും: ഫ്‌ളൈ ദുബായ് ദുരന്തത്തിൽപ്പെട്ട് സഹപ്രവർത്തകരെ നഷ്ടമായ വേദനയിൽ മലയാളി എയർ ഹോസ്റ്റസ്
ദുബായ്: റഷ്യയിലെ റോസ്‌തോവ് ഓൺ ഡോൺ വിമാനതാവളത്തിൽ ഇന്നലെ ഉണ്ടായ ഫ്‌ലൈ ദുബൈ വിമാന അപകടത്തിൽ മരിച്ച സഹപ്രവർത്തകരുടെ ഓർമ്മയിൽ മലയാളി എയർഹോസ്റ്റസിന്റെ ഹൃദയസ്പർശിയായ ഫേസ്‌ബുക്ക് കുറിപ്പ്. എഴുത്തുകാരി കൂടിയായ ജിലു ജോസഫാണ് വേദനാഭരിതമായ ഓർമ്മക്കുറിപ്പ് പോസ്റ്റ് ചെയ്തത്. ഇടുക്കി കുമിളി സ്വദേശിനിയാണ് ജിലു ജോസഫ്. 6 വർഷത്തോളമായി എയർഹോസ്റ്റസായി ജോലി ചെയ്ത് വരികയാണ് ജിലു. വളരെ അടുത്തറിയാവുന്ന അഞ്ചു പേരെയാണ് ഇന്നലെ നടന്ന ദുരന്തത്തിൽ നഷ്ടപ്പെട്ടത്. ആ ഞെട്ടലിൽനിന്നും രക്ഷപെടാൻ ഒരു ദിവസമല്ല മറിച്ച് ഒരു ജന്മം മുഴുവൻ തന്നെ ഒരുപക്ഷെ എടുത്തെന്നു വരും' ജിലു ജോസഫ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. ഫ്‌ളൈ ദുബൈ വിമാനത്തിനു സംഭവിച്ച അപകടം അറിഞ്ഞ് തന്നെ നേരിട്ട് വിളിച്ചും, മെസ്സേജ് വഴിയും ഫേസ്‌ബുക്ക് വഴിയും ഒക്കെ തിരക്കിയ വർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്..ജീവനോടെ താൻ ഉണ്ടെങ്കിലും വളരെ അടുത്തറിയാവുന്ന അഞ്ചു പേരെയാണ് നഷ്ടപ്പെട്ടത്. ഫ്‌ളൈ ദുബായ് ദിവസവും ആൾബലം കൊണ്ട് വളരുന്ന ഒരു കുടുംബമാണ്. ആദ്
ദുബായ്: റഷ്യയിലെ റോസ്‌തോവ് ഓൺ ഡോൺ വിമാനതാവളത്തിൽ ഇന്നലെ ഉണ്ടായ ഫ്‌ലൈ ദുബൈ വിമാന അപകടത്തിൽ മരിച്ച സഹപ്രവർത്തകരുടെ ഓർമ്മയിൽ മലയാളി എയർഹോസ്റ്റസിന്റെ ഹൃദയസ്പർശിയായ ഫേസ്‌ബുക്ക് കുറിപ്പ്. എഴുത്തുകാരി കൂടിയായ ജിലു ജോസഫാണ് വേദനാഭരിതമായ ഓർമ്മക്കുറിപ്പ് പോസ്റ്റ് ചെയ്തത്. ഇടുക്കി കുമിളി സ്വദേശിനിയാണ് ജിലു ജോസഫ്. 6 വർഷത്തോളമായി എയർഹോസ്റ്റസായി ജോലി ചെയ്ത് വരികയാണ് ജിലു. വളരെ അടുത്തറിയാവുന്ന അഞ്ചു പേരെയാണ് ഇന്നലെ നടന്ന ദുരന്തത്തിൽ നഷ്ടപ്പെട്ടത്. ആ ഞെട്ടലിൽനിന്നും രക്ഷപെടാൻ ഒരു ദിവസമല്ല മറിച്ച് ഒരു ജന്മം മുഴുവൻ തന്നെ ഒരുപക്ഷെ എടുത്തെന്നു വരും' ജിലു ജോസഫ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
ഫ്‌ളൈ ദുബൈ വിമാനത്തിനു സംഭവിച്ച അപകടം അറിഞ്ഞ് തന്നെ നേരിട്ട് വിളിച്ചും, മെസ്സേജ് വഴിയും ഫേസ്‌ബുക്ക് വഴിയും ഒക്കെ തിരക്കിയ വർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്..ജീവനോടെ താൻ ഉണ്ടെങ്കിലും വളരെ അടുത്തറിയാവുന്ന അഞ്ചു പേരെയാണ് നഷ്ടപ്പെട്ടത്. ഫ്‌ളൈ ദുബായ് ദിവസവും ആൾബലം കൊണ്ട് വളരുന്ന ഒരു കുടുംബമാണ്. ആദ്യ കാലങ്ങളിൽ എല്ലാവർക്കും പരസ്പരം അറിയാമായിരുന്നു. പിന്നെ പിന്നെ ഒരുപാട് പുതിയ ആളുകൾ വന്നു. തമ്മിൽ പരസ്പരം അറിയാത്ത ഒരുപാട് പേരുണ്ട് ഇപ്പോൾ.
ഏറ്റവുമടുത്ത കൂട്ടുകാർ പലരും ഫ്‌ലൈറ്റിൽ കയറുമ്പോൾ പേടിയുള്ളവരാണ്. അതിനെക്കുറിച്ച് ഞാൻ പറഞ്ഞ് കളിയാക്കാറുമുണ്ട്. ആറു വർഷത്തെ ആകാശജീവിതത്തിനിടയിൽ ഒരുപാട് അനുഭവങ്ങളും കഥകളും അറിഞ്ഞിട്ടും അതിലൂടെ കടന്നുപോയിട്ടുണ്ടെന്നും എന്നാൽകഴിഞ്ഞ ആഴ്‌ച്ച പോലും എന്നോട് ചിരിച്ചോണ്ട് സംസാരിച്ച എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ ഓർത്ത്.ഇനി ഓരോ ലാന്റിങ്ങിലും തന്റെ നെഞ്ചു പിടയുമെന്നും ജിലു കുറിക്കുന്നു.
എങ്കിലും ദുരന്തം സംഭവിച്ച ഈ ഫ്‌ലൈറ്റിൽ ,ഒരുമിച്ച് പറന്നപ്പോഴെല്ലാം ഒരുപാട് തമാശകൾ പറഞ്ഞ് ചിരിച്ച, ഒരുപാട് വിശേഷങ്ങൾ പങ്കുവച്ച തന്റെ പ്രിയ സുഹൃത്തുക്കളായ ലോറ, പ്രിയപ്പെട്ട മാക്‌സിം.. എന്നിവർക്ക് ഇങ്ങനെയൊരു ദുരന്തം സംഭവിച്ചെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നും അവർ ഫേസ്‌ബുക്കിൽ കുറിക്കുന്നു. എപ്പോഴും ചിരിക്കുന്ന, ഏതു മനുഷ്യനെയും ഒരു മടിയും കൂടാതെ എപ്പോഴും സഹായിക്കുന്ന ഒരുപാട് സൗന്ദര്യമുള്ള മനസ്സോടെ അവര് പോയി. ജീവിതം ഒരു വല്ലാത്ത റ്റ്‌വിസ്റ്റോടുകൂടിയ നാടകം തന്നെ. കണ്ടിരിക്കുന്നവരെ കരച്ചിലിൽ നിന്നും മരവിപ്പിലേയ്ക്ക് എത്തിക്കുന്ന തമ്പുരാനേ , ഇതിന്റെ സംവിധാനം വല്ലാത്ത ഒന്നുതന്നെ.
ഒരാഴ്‌ച്ച മുൻപ് ലോറയുടെ കൂടെ പറന്നപ്പൊൾ സമയം പോക്കിനു വേണ്ടി ഞാൻ കുറേ സ്പാനിഷ് വാക്കുകൾ പഠിച്ചിരുന്നു. അക്കൂട്ടത്തിൽ ഒന്നാണ് Te echo de menos.. ഇന്നു ആ വാചകം അതേ സുഹൃത്തിനു വേണ്ടിത്തന്നെ പറയേണ്ടി വന്നതിലെ ദുഃഖവും പോസ്റ്റിൽ ജിലു പങ്കുവെയ്ക്കുന്നു.
ഫ്ലൈ ദുബായ് വിമാനത്തിനു സംഭവിച്ച അപകടം അറിഞ്ഞ് എന്നെ വിളിച്ച, മെസ്സേജ് വഴിയും ഫേസ്‌ബുക്ക് വഴിയും എന്നെ തിരക്കിയ എല്ല...
Posted by Gilu Joseph on Saturday, March 19, 2016