- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
13,000 അമേരിക്കൻ എയർലൈൻസ് ജീവനക്കാർക്ക് ലേഓഫ് നോട്ടിസ് നൽകി
ഡാളസ്: ഡാളസ് ഫോർട്ട്വർത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ എയർലൈൻസ് പാൻഡമിക്കിനെ തുടർന്ന് യാത്രക്കാരുടെ എണ്ണത്തിൽ വളരെ കുറവ് അനുഭവപ്പെടുകയും, സാമ്പത്തിക ബാധ്യത കൂടിവരികയും ചെയ്ത സാഹചര്യം തരണം ചെയ്യുന്നതിന് മാനേജ്മെന്റ് ജീവനക്കാരുടെ എണ്ണം കുറക്കുന്നതിന് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 13,000 ജീവനക്കാർക്ക് ഫർലോ നോട്ടീസ് നൽകി. ജീവനക്കാരെ ലെ ഓഫ് ചെയ്യുന്നതിന് 60 ദിവസം മുമ്പു നോട്ടീസ് നൽകിയിരിക്കണമെന്ന് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
പാൻഡമിക്കിനെ തുടർന്ന് ഫെഡറൽ ഗവൺമെന്റ് നൽകിയിരുന്ന സാമ്പത്തിക സഹായം മാർച്ച് 31ന് മുമ്പു അവസാനിക്കുമെന്നതും ലേഓഫിനുള്ള കാരണമായി ചൂണ്ടികാണിക്കുന്നു. ജീവനക്കാരെ ഒഴിവാക്കുകയെന്നതിൽ മാനേജ്മെന്റിന് ദുഃഖമുണ്ടെന്നും, ഫെഡറൽ ഗവൺമെന്റ് ആനുകൂല്യം പുനഃസ്ഥാപിക്കുകയാണെങ്കിൽ തീരുമാനം പുനഃപരിശോധിക്കുമെന്നും സിഇഒ ഡഗ്പാർക്കർ പ്രസിഡന്റ് റോബർട്ട് എന്നിവർ അറിയിച്ചു.
കഴിഞ്ഞ വർഷം എയർലൈൻസിന് 8.9 ബില്യൺ ഡോളറായിരുന്നു നഷ്ടം. ഡിസംബർ മുതൽ മാർച്ച് വരെ 3.1 ബില്യൺ സ്റ്റിമുലസ് ഗ്രാന്റ്സും ലോണും ഗവൺമെന്റിൽ നിന്നു ലഭിച്ചിരുന്നു. മാർച്ച് 31ന് ഈ ആനുകൂല്യം അവസാനിക്കും. ജീവനക്കാരെ പിരിച്ചുവിടുന്ന സാഹചര്യം യൂണിയനുമായി ചർച്ച ചെയ്തിരുന്നതായും സിഇഒ അറിയിച്ചു