സൗദിയുടെ ദേശീയ ദിനം മുതൽ ഫ്‌ളൈ ഡിൽഎയർലൈൻസ് ജിദ്ദയിൽ നിന്ന് സേവനമാരംഭിച്ചു. 48 റിയാലിനാണ് ആദ്യ ദിനത്തിലെ ബുക്കിങ് നടന്നത്. എട്ടു വിമാനങ്ങളുള്ള അദീൽ 50 വിമാനങ്ങൾ ഉടൻ സേവനത്തിലിറക്കും..

48 റിയാൽ നിരക്കിലായിരുന്നു ആദ്യ സർവീസുകൾക്കുള്ള ചാർജ്. സർവീസ് അടുത്ത ദിവസം മുതൽ സാധാരണ രീതിയിൽ തുടങ്ങും. എട്ട് വിമാനങ്ങളുമായി ജിദ്ദ, റിയാദ്, അബ്ഹ, ജീസാൻ എന്നീ വിമാനത്താവളങ്ങൾക്കിടയിലാണ് ആദ്യ സേവനം. വൈകാതെ 50 വിമാനങ്ങൾ സേവനത്തിലിറക്കും. രാജ്യത്തെ ആഭ്യന്തര റൂട്ടിൽ കൂടുതൽ വിമാനത്താവളങ്ങളിലേക്ക് പറക്കുമെന്നും അധികൃതർ അറിയിച്ചു.