മിറേറ്റ്‌സിന്റെ ഫസ്റ്റ്ക്ലാസ് സ്യൂട്ടാണ് ലോകത്തിലെ ഏറ്റവും മികച്ച സീറ്റെന്ന് അവകാശപ്പെട്ട് കഴിഞ്ഞ മാസമായിരുന്നു യൂട്യൂബ് സ്റ്റാറായ കാസെ നെയ്സ്റ്റാറ്റ് രംഗത്തത്തിയിരുന്നു. എന്നാൽ സിംഗപ്പൂർ എയർലൈൻസിന്റെ എ 380 ആണ് ഏറ്റവും മികച്ചതെന്നാണ് ലണ്ടനിലെ ഏവിയേഷൻ വിദഗ്ധനായ അലെക്‌സ് മാച്ചറാസ് ഇപ്പോൾ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഒരു ഫൈവ്സ്റ്റാർ ഹോട്ടൽമുറിക്ക് സമാനമായ വിമാന സ്യൂട്ടാണ് സിംഗപ്പൂർ എയർലൈൻസിന്റേതെന്നാണ് അദ്ദേഹം എടുത്ത് കാട്ടുന്നത്. ഫൈവ് സ്റ്റാർ ഹോട്ടൽ സൗകര്യങ്ങൾ ഉള്ള ഈ സീറ്റിന് പണക്കാരുടെ ഇടിയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതോടെ എമിറേറ്റ്‌സിനെ തോൽപ്പിച്ച സൗകര്യങ്ങളുമായി മറ്റൊരു ഏഷ്യൻ വിമാന കമ്പനി കൂടി രംഗത്തെത്തിയിരിക്കുകയാണ്.

ഫ്രാൻസിലെ ടൗലൗസിൽ നിന്നും സിംഗപ്പൂരിലെ ചാൻഗി എയർപോർട്ടിലേക്ക് പറന്നതിലൂടെയാണ് ഈ സ്യൂട്ടിന്റെ മികവ് തനിക്ക് അനുഭവിച്ചറിയാനായതെന്നാണ് 20കാരനായ അലെക്‌സ് മാച്ചറാസ് വെളിപ്പെടുത്തുന്നത്. ആകാശത്ത് ലഭ്യമായ ഏറ്റവും മികച്ച ഫസ്റ്റ്ക്ലാസ് സ്യൂട്ടാണിതെന്നും അദ്ദേഹം ആവർത്തിക്കുന്നു. എമിറേറ്റ്‌സുമായി താരതമ്യപ്പെടുത്തുമ്പോൾ സിംഗപ്പൂർഎയർലൈൻസിന്റെ ഫൈവ് സ്റ്റാർ സ്യൂട്ടിന് മികവുകളേറെയുണ്ടെന്നാണ് അദ്ദേഹം എടുത്ത് കാട്ടുന്നത്. ഇതൊരു മികച്ച സീറ്റെന്നതിന് പുറമെ യഥാർത്ഥ ബെഡുമാണ്.

അപ്പർഡെക്കിലാണ് ഇത്തരം ആറ് ഫൈവ്സ്റ്റാർ സ്യൂട്ടുകൾ സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ സജ്ജമാക്കിയിരിക്കുന്നത്. ഇതൊരു ഫൈവ്സ്റ്റാർ ലക്ഷ്വറി ഹോട്ടലിന് സമാനവുമാണ്. എയർഫോഴ്‌സ് വണ്ണിന്റെ ബെഡ്‌റൂമുകൾക്ക് സമാനമായ സൗകര്യങ്ങളാണ് ഇതിലുള്ളത്. ഇതിലെ ടേബിൾ എക്സ്റ്റൻഡ് ചെയ്ത് നിങ്ങൾക്കൊരു വർക്കിങ് ഡെസ്‌കാക്കി ഉപയോഗിക്കാനാവും. കൂടാതെ ഈ സ്യൂട്ടിൽ വൈഫൈയും മൊബൈൽ സെല്ലുലാർ സിഗ്‌നലും യഥേഷ്ടം ലഭിക്കും. ഇതിലെ ബെഡ് കേവലം മൃദുവായൊരു പ്രതലം മാത്രമല്ല, മറിച്ച് ആഡംബരത്തിന്റെ അവസാനവാക്കാണ്.

സിംഗപ്പൂർ എയർലൈൻസിലെ പുതിയ ഫൈവ്സ്റ്റാർ സ്യൂട്ടുകൾ അതിന്റെ മുൻ വേർഷനുകളിൽ നിന്നും വലിയ പരിഷ്‌കരണങ്ങളൊന്നും വരുത്തിയവല്ലെങ്കിൽ പോലും ഏവിയേഷൻ ഇന്റസ്ട്രിയിലെ ഫസ്റ്റ്ക്ലാസ് യാത്രക്ക് പുതിയ സ്റ്റാൻഡേർഡുകളേകുന്നുവെന്നാണ് അലെക്‌സ് മാച്ചറാസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ എ 380 താരതമ്യേന ശാന്തസുന്ദരമായ യാത്ര പ്രദാനം ചെയ്യുന്ന വിമാനവുമാണ്. ഇത്തരത്തിലുള്ള സ്യൂട്ടുകൾ മൊത്തത്തിൽ നിയന്ത്രിക്കുന്ന ഒരു ടാബ്ലറ്റിനാലാണ്. ഇതിലെ ലൈറ്റുകൾ, ടിവി പൊസിഷൻ, മൂവീസ് , സീറ്റ് തുടങ്ങിയവയെല്ലാം ഈ ടാബ്ലറ്റിനാലാണ് നിയന്ത്രിക്കപ്പെടുന്നത്.