- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ഞിൽ മുങ്ങി യുഎഇ; നൂറിലധികം വിമാനങ്ങൾ യാത്ര പുറപ്പെട്ടത് വൈകി; യാത്രക്കാർ ദുരിതത്തിലായി; യാത്രക്കൊരുങ്ങുന്നവർ വിമാന സമയം മുൻകൂട്ടി ഉറപ്പിക്കാൻ മുന്നറിയിപ്പ്
അബൂദബി: കനത്ത മൂടൽമഞ്ഞിൽ മുങ്ങി യുഎഇയിലെ ജനജീവിതം ദുസ്സഹാമായി. ഇന്നലെ പുലർച്ചെ നാലുമണി മുതലാണ് രാജ്യത്ത് ശക്തമായ മൂടൽ മഞ്ഞ് അനുഭവപ്പെട്ടത്. തുടർന്ന് മൂടൽമഞ്ഞ് നിറഞ്ഞ് കാഴ്ചാപരിധി 50 മീറ്ററിന് താഴെയായതോടെ അബൂദബിയിലും ദുബൈയിലുമായി നൂറോളം വിമാനങ്ങൾ വൈകി. കൂടാതെ അൽഖൈലി റോഡ്, വിമാനത്താവള റോഡ്, ദുബൈയിലെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് എന്നിവയിൽ അപകടങ്ങളുണ്ടാകാനും മഞ്ഞ് ഇടയാക്കി. മുടൽമഞ്ഞ് മൂലം 158 വിമാനങ്ങളാണ് ഇന്ന് വൈകിയത്. കനത്ത മഞ്ഞ് രാജ്യത്ത് നിന്നുള്ള വിമാന സർവീസുകളേയും തടസ്സപ്പെടുത്തി.അബുദാബിയിൽ മാത്രം 83 സർവീസുകളാണ് വൈകിയത്. ദുബായിയിലേക്ക് എത്തേണ്ടിയിരുന്ന 31 വിമാനങ്ങളും ദുബായിൽ നിന്നും പുറപ്പെടേണ്ട 32 വിമാനങ്ങളും വൈകി. ഇത് മൂലം ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. മഞ്ഞ് മൂലം സർവീസുകൾ വൈകുന്ന സാഹചര്യത്തിൽ യാത്രക്കാർ ഔദ്യോഗിക വെബ്സൈറ്റുകളിൽ നോക്കി വിമാനസമയം മുൻകൂട്ടി മനസിലാക്കണമെന്ന് വിവിധ വിമാനകമ്പനികൾ ആഹ്വാനം ചെയ്തിട്ടുണ്ട്. നാളെയും മറ്റന്നാളും കനത്ത മൂടൽമഞ്ഞ് തുടരും. അന്തരീക്ഷ
അബൂദബി: കനത്ത മൂടൽമഞ്ഞിൽ മുങ്ങി യുഎഇയിലെ ജനജീവിതം ദുസ്സഹാമായി. ഇന്നലെ പുലർച്ചെ നാലുമണി മുതലാണ് രാജ്യത്ത് ശക്തമായ മൂടൽ മഞ്ഞ് അനുഭവപ്പെട്ടത്. തുടർന്ന് മൂടൽമഞ്ഞ് നിറഞ്ഞ് കാഴ്ചാപരിധി 50 മീറ്ററിന് താഴെയായതോടെ അബൂദബിയിലും ദുബൈയിലുമായി നൂറോളം വിമാനങ്ങൾ വൈകി. കൂടാതെ അൽഖൈലി റോഡ്, വിമാനത്താവള റോഡ്, ദുബൈയിലെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് എന്നിവയിൽ അപകടങ്ങളുണ്ടാകാനും മഞ്ഞ് ഇടയാക്കി.
മുടൽമഞ്ഞ് മൂലം 158 വിമാനങ്ങളാണ് ഇന്ന് വൈകിയത്. കനത്ത മഞ്ഞ് രാജ്യത്ത് നിന്നുള്ള വിമാന സർവീസുകളേയും തടസ്സപ്പെടുത്തി.അബുദാബിയിൽ മാത്രം 83 സർവീസുകളാണ് വൈകിയത്. ദുബായിയിലേക്ക് എത്തേണ്ടിയിരുന്ന 31 വിമാനങ്ങളും ദുബായിൽ നിന്നും പുറപ്പെടേണ്ട 32 വിമാനങ്ങളും വൈകി. ഇത് മൂലം ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. മഞ്ഞ് മൂലം സർവീസുകൾ വൈകുന്ന സാഹചര്യത്തിൽ യാത്രക്കാർ ഔദ്യോഗിക വെബ്സൈറ്റുകളിൽ നോക്കി വിമാനസമയം മുൻകൂട്ടി മനസിലാക്കണമെന്ന് വിവിധ വിമാനകമ്പനികൾ ആഹ്വാനം ചെയ്തിട്ടുണ്ട്.
നാളെയും മറ്റന്നാളും കനത്ത മൂടൽമഞ്ഞ് തുടരും. അന്തരീക്ഷ താപനില 10 സെന്റിഗ്രേഡിലേക്ക് താഴുന്നതോടെ ശൈത്യവും ശക്തമാകും. ചിലയിടങ്ങളിൽ മഴക്കും സാധ്യതയുണ്ട്. വാഹനമോടിക്കുന്നവരും പുറത്തിറങ്ങുന്നവരും കനത്തജാഗ്രപാലിക്കാനാണ് കാലവസ്ഥാനീരീക്ഷണകേന്ദ്രവും പൊലീസും നൽകുന്നമുന്നറിയിപ്പ്.