- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജമ്മുകശ്മീരിൽ പാക് വിമാന രൂപത്തിലുള്ള ബലൂൺ കണ്ടെത്തി; അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ്
ശ്രീനഗർ: ജമ്മുകശ്മീരിൽ പാക് വിമാന രൂപത്തിലുള്ള ബലൂൺ കണ്ടെത്തി. ജമ്മുകശ്മീരിലെ സോത്ര ചാക്ക് ഗ്രാമത്തിൽ നിന്നാണ് ബലൂൺ കണ്ടെടുത്തത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് വീണുകിടക്കുന്ന ബലൂൺ ഗ്രാമവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഗ്രാമവാസികൾ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഉടൻ സ്ഥലത്തെത്തിയ പൊലീസ് ബലൂൺ പിടിച്ചെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
നിലത്തുവീണുകിടക്കുന്ന നിലയിലാണ് ബലൂൺ കണ്ടെത്തിയത്. ബലൂണിന് മുകളിൽ പി.ഐ.എ (പാക്കിസ്ഥാൻ ഇന്റർനാഷ്ണൽ എയർലൈൻസ്) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഹിരാനഗർ മേഖലയിലെ സോത്രാ ചാക്ക് ഗ്രാമത്തിലാണ് വെള്ളയും പച്ചയും നിറത്തിലുള്ള ബലൂൺ വന്നുവീണതെന്ന് ജമ്മു കശ്മീർ പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വീണുകിടക്കുന്ന ബലൂൺ വിമാനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ
Next Story