- Home
- /
- Literature
- /
- Book News
യാത്രക്കാർ മൂന്ന മണിക്കൂർ മുന്നേ വിമാനത്താവളത്തിൽ എത്തണം; ടെർമിനലുകളിലേക്ക് യാത്രക്കാർക്ക് മാത്രം അനുമതി; പെരുന്നാളിന് നാട്ടിലേക്ക് തിരിക്കാനിരിക്കുന്നവർ അറിയാൻ
- Share
- Tweet
- Telegram
- LinkedIniiiii
ഈദ് ദിനങ്ങളിൽ ദോഹ ഹമദ് വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാർക്ക് പ്രത്യേക നിർദേശവുമായി അധികൃതർ രംഗത്ത്.നാട്ടിലേക്കു പോകുന്നവർ ഓൺലൈൻ ചെക്ക് ഇൻ പ്രയോജനപ്പെടുത്തണമെന്നും വിമാനം പുറപ്പെടുന്നതിന്റെ മൂന്ന് മണിക്കൂർ മുമ്പ് എത്തണമെന്നും ഹമദ് എയർപോർട്ട് അധികൃതർ അറിയിച്ചു. ഇഹ്തിറാസ് ആപ്പിൽ ഗ്രീൻസ്റ്റാറ്റസ് ഉണ്ടായിരിക്കണം. സെൽഫ് സർവീസ് ചെക്കഇൻ ബാഗ് ഡ്രോപ്പ് സൗകര്യങ്ങൾലഭ്യമായിരിക്കും.
ഇതുപയോഗിച്ച് യാത്രക്കാർക്ക് സ്വന്തമായി ചെക്ക് ഇൻ ചെയ്യാനും ബോർഡിങ് പാസും ബാഗ് ടാഗും വേഗത്തിൽപ്രിന്റ് ചെയ്ത് ബാഗുകൾ നിക്ഷേപിക്കാനും സാധിക്കും. പോകുന്ന രാജ്യങ്ങളിലെ ഏറ്റവും പുതിയ യാത്രാനിബന്ധനകള്‍; അറിഞ്ഞുവച്ചാൽ അവസാന നിമിഷമുള്ള തടസ്സങ്ങള്‍; ഒഴിവാക്കാം. വിമാനം പുറപ്പെടുന്നതിന്റെ ഒരു മണിക്കൂര്‍; മുമ്പ് ചെക്ക് ഇന്‍; സംവിധാനം അടക്കും.
പെരുന്നാൾ അവധിയോടനുബന്ധിച്ച് വലിയ തിരക്ക് അനുഭവപ്പെടുന്നതിനാല്‍; അറൈവൽ, ഡിപാർച്ചർ ടെർമിനലുകളിൽ യാത്രക്കാര്‍;ക്ക് മാത്രമായിരിക്കും അനുമതി. യാത്രക്കാരെ കൊണ്ടുവിടുന്നതിനും കൊണ്ടുപോകുന്നതിനും ഷോർട്ട് ടേം കാർ പാർക്കിങ് ഉപയോഗിക്കണം.
കാറുകൾ അരികുകളിൽ പാർക്ക് ചെയ്യാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വിമാനത്താവളത്തിലെ നിയന്ത്രണങ്ങള്‍ കര്ശനമാക്കാൻ് തീരുമാനിചിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.