സിഡ്നിയുടെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് നിങ്ങളുടെ ബാഗുകൾ കറൗസലിൽ എത്തുമ്പോൾ നിങ്ങൾക്ക് അറിയാൻ സാധിക്കും.ഡച്ച് ലോജിസ്റ്റിക് ഭീമനായ വണ്ടർലാൻഡ് ബാഡ്ജറിയുടെ ക്രീക്ക് വിമാനത്താവളത്തിൽ ബാഗേജ് സേവനങ്ങൾ പ്രവർത്തിപ്പിക്കാനുള്ള അവകാശം നേടിയിട്ടുണ്ട്. ഇതിനനുസരിച്ചുള്ള പദ്ധതിയാണ് ഇപ്പോൾ സിഡ്‌നിയിലും നടപ്പാക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.

ഈ ആപ്ലിക്കേഷൻ വഴി നിങ്ങളുടെ ബാഗ് എപ്പോൾ നിങ്ങളുടെ കൈകളിലേക്ക് എത്തുമെന്ന് കണ്ടെത്താൻ കഴിയും. ഓസ്ട്രേലിയയിലെ നിലവിലുള്ള വിമാനത്താവളത്തിൽ ബാഗേജ് കൈകാര്യം ചെയ്യുന്നതിനേക്കാൾ വേഗത്തിലും എളുപ്പത്തിലും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. ലോകത്തിലെ മികച്ച 20 വിമാനത്താവളങ്ങളിൽ 12 ലാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.
'