- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറ്റകുറ്റപ്പണികൾക്കായി ഷാർജ എയർപോർട്ട് റോഡ് ഇന്ന് മുതൽ ഭാഗികമായി അടച്ചിടുന്നു
ഷാർജ: അറ്റകുറ്റപ്പണികൾക്കായി ഷാർജ എയർപോർട്ട് റോഡ് ഇന്ന് മുതൽ ഭാഗികമായി അടച്ചിടും. രണ്ടാഴ്ചത്തേക്ക് അഞ്ച് മണിക്കൂർ വീതമാണ് അടച്ചിടുക.എമിറേറ്റിലെ റോഡുകളിലൂടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായാണ് അടച്ചിടുന്നത്. അറ്റകുറ്റപ്പണികൾക്കു ശേഷം ഈ മാസം 23 മുതലായിരിക്കും എയർപോർട്ട് പൂർണമായും തുറന്നു പ്രവർത്തിക്കുക. കിങ് ഫൈസൽ ബ്രിഡ്ജ്, ഷാർജ - ദൈദ് റോഡിലെ ഇന്റർസെക്ഷൻ - 4 ബ്രിഡ്ജ് (ഷാർജ ഇന്റർനാഷണൽ എയർപോർട്ട് റോഡ്) തുടങ്ങിയ റോഡുകളാണ് അടച്ചിടുക. രണ്ടു ഘട്ടമായാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. ആദ്യഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. സെൻട്രൽ മാർക്കറ്റിലേക്കുള്ള കിങ് ഫൈസൽ റോഡിലെ കിങ് ഫൈസൽ ബ്രിഡ്ജിന്റെ ആദ്യവരിയാണ് ഈ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുക. രണ്ടാം ഘട്ടത്തിൽ സെൻട്രൽ മാർക്കറ്റിൽ നിന്നും കിങ് ഫൈസൽ റോഡിലേക്കുള്ള രണ്ടാം വരിയാണ് പൂർത്തിയാക്കുക. ഇതിനായി 15 ദിവസം വരെ ഭാഗികമായി അടച്ചിടുവാനാണ് തീരുമാനിച്ചിരിക്കുന്നത്. നാലു വരികളിൽ രണ്ടു വരികളാണ് അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്നത്. അതിനാൽ മറ്റു റോഡുകൾ ഉപയോഗിക്കാൻ ജ
ഷാർജ: അറ്റകുറ്റപ്പണികൾക്കായി ഷാർജ എയർപോർട്ട് റോഡ് ഇന്ന് മുതൽ ഭാഗികമായി അടച്ചിടും. രണ്ടാഴ്ചത്തേക്ക് അഞ്ച് മണിക്കൂർ വീതമാണ് അടച്ചിടുക.എമിറേറ്റിലെ റോഡുകളിലൂടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായാണ് അടച്ചിടുന്നത്. അറ്റകുറ്റപ്പണികൾക്കു ശേഷം ഈ മാസം 23 മുതലായിരിക്കും എയർപോർട്ട് പൂർണമായും തുറന്നു പ്രവർത്തിക്കുക.
കിങ് ഫൈസൽ ബ്രിഡ്ജ്, ഷാർജ - ദൈദ് റോഡിലെ ഇന്റർസെക്ഷൻ - 4 ബ്രിഡ്ജ് (ഷാർജ ഇന്റർനാഷണൽ എയർപോർട്ട് റോഡ്) തുടങ്ങിയ റോഡുകളാണ് അടച്ചിടുക. രണ്ടു ഘട്ടമായാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. ആദ്യഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. സെൻട്രൽ മാർക്കറ്റിലേക്കുള്ള കിങ് ഫൈസൽ റോഡിലെ കിങ് ഫൈസൽ ബ്രിഡ്ജിന്റെ ആദ്യവരിയാണ് ഈ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുക. രണ്ടാം ഘട്ടത്തിൽ സെൻട്രൽ മാർക്കറ്റിൽ നിന്നും കിങ് ഫൈസൽ റോഡിലേക്കുള്ള രണ്ടാം വരിയാണ് പൂർത്തിയാക്കുക. ഇതിനായി 15 ദിവസം വരെ ഭാഗികമായി അടച്ചിടുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
നാലു വരികളിൽ രണ്ടു വരികളാണ് അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്നത്. അതിനാൽ മറ്റു റോഡുകൾ ഉപയോഗിക്കാൻ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി 600525252 എന്ന നമ്പറിൽ ഷാർജ റോഡ് ട്രാൻസ്പോർട്ട് അഥോറിറ്റിയുമായി ബന്ധപ്പെടാം.