- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ ഏറ്റവും വൃത്തികെട്ട വിമാനത്താവളം കുവൈറ്റിലേത്; ഡൽഹിയേക്കാളും മുംബൈയെക്കാളും മോശം ലണ്ടനിലെ വിമാനത്താവളങ്ങൾ; ഏറ്റവും നല്ല എയർപോർട്ട് സിംഗപ്പുരിലേത്
വിമാനത്താവളങ്ങളോട് യാത്രക്കാർക്ക് മടുപ്പ് തോന്നിപ്പിക്കുന്ന പല ഘടകങ്ങളുണ്ട്. വൃത്തി, ജീവനക്കാരുടെ പെരുമാറ്റം, അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷ, ടെർമിനലിലെ സൗകര്യങ്ങൾ, വൈഫൈ തുടങ്ങി വിമാനങ്ങളുടെ സമയക്രമം പാലിക്കൽ വരെ അതിൽപ്പെടും. ആ നിലയ്ക്കുള്ള സർവേയിൽ ലോകത്തെ ഏറ്റവും മോശം വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ടത് കുവൈറ്റ് എയർപോർട്ട്. സേവനങ്ങളിലും വിമാനങ്ങളുടെ കൃത്യനിഷ്ഠയിലും ഏറെ പിന്നിലാണ് കുവൈറ്റ്. ലോകത്തെ 76 അന്താരാഷ്ട്ര വിമാനത്താവളങ്ങളെ ഉൾപ്പെടുത്തി എയർഹെൽപ്പ് എന്ന സ്ഥാപനമാണ് സർവേ നടത്തിയത്. വിമാനങ്ങൾ വൈകുന്നതിന് നഷ്ടപരിഹാരം വാങ്ങിനൽകുന്ന സ്ഥാപനമാണിത്. കുവൈറ്റാണ് ഏറ്റവും മോശമെന്ന കാര്യത്തിൽ യാത്രക്കാർക്ക് സംശയമില്ല. പത്തിൽ -- മാർക്കാണ് കുവൈറ്റിന് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയത് ബ്രിട്ടനിലെ ഗാറ്റ്‌വിക്ക് വിമാനത്താവളം. പത്തിൽ 5.38 മാർക്കാണ് ഗാറ്റ്‌വിക്കിന്. 5.43 മാർക്കുമായി മാഞ്ചസ്റ്റർ മൂന്നാമതും 6.1 മാർക്കുമായി എഡിൻബറോ അഞ്ചാമതും നിൽക്കുന്നു. ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്ന് ബ്രിട്ടീഷ് വിമാനത്താവള
വിമാനത്താവളങ്ങളോട് യാത്രക്കാർക്ക് മടുപ്പ് തോന്നിപ്പിക്കുന്ന പല ഘടകങ്ങളുണ്ട്. വൃത്തി, ജീവനക്കാരുടെ പെരുമാറ്റം, അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷ, ടെർമിനലിലെ സൗകര്യങ്ങൾ, വൈഫൈ തുടങ്ങി വിമാനങ്ങളുടെ സമയക്രമം പാലിക്കൽ വരെ അതിൽപ്പെടും. ആ നിലയ്ക്കുള്ള സർവേയിൽ ലോകത്തെ ഏറ്റവും മോശം വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ടത് കുവൈറ്റ് എയർപോർട്ട്. സേവനങ്ങളിലും വിമാനങ്ങളുടെ കൃത്യനിഷ്ഠയിലും ഏറെ പിന്നിലാണ് കുവൈറ്റ്.
ലോകത്തെ 76 അന്താരാഷ്ട്ര വിമാനത്താവളങ്ങളെ ഉൾപ്പെടുത്തി എയർഹെൽപ്പ് എന്ന സ്ഥാപനമാണ് സർവേ നടത്തിയത്. വിമാനങ്ങൾ വൈകുന്നതിന് നഷ്ടപരിഹാരം വാങ്ങിനൽകുന്ന സ്ഥാപനമാണിത്. കുവൈറ്റാണ് ഏറ്റവും മോശമെന്ന കാര്യത്തിൽ യാത്രക്കാർക്ക് സംശയമില്ല. പത്തിൽ -- മാർക്കാണ് കുവൈറ്റിന് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയത് ബ്രിട്ടനിലെ ഗാറ്റ്‌വിക്ക് വിമാനത്താവളം. പത്തിൽ 5.38 മാർക്കാണ് ഗാറ്റ്‌വിക്കിന്. 5.43 മാർക്കുമായി മാഞ്ചസ്റ്റർ മൂന്നാമതും 6.1 മാർക്കുമായി എഡിൻബറോ അഞ്ചാമതും നിൽക്കുന്നു. ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്ന് ബ്രിട്ടീഷ് വിമാനത്താവളങ്ങളെത്തിയത് ശ്രദ്ധേയമായ കാര്യമാണ്. ഹീത്രു വിമാനത്താവളം മോശം പട്ടികയിൽ 23-ാം സ്ഥാനത്താണ്.
ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമെന്ന പദവി സിംഗപ്പുർ നിലനിർത്തി. പൂന്തോട്ടവും വെള്ളച്ചാട്ടവും നൂറുകണക്കിന് കടകളും റെസ്‌റ്റോറന്റുകളുമൊക്കെയായി യാത്രക്കാരെ വീണ്ടും വീണ്ടും വരാൻ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങളാണ് സിംഗപ്പുരിലേതെന്ന് എയർഹെൽപ്പ് വിലയിരുത്തുന്നു. 2019-ൽ വലിയൊരു തീംപാർക്ക് കൂടി വിമാനത്താവളത്തിന്റെ ഭാഗമാകും. മ്യൂണിക്, ഹോങ്കോങ് എന്നീ വിമാനത്താവളങ്ങളെ പിന്നിലാക്കിയാണ് സിംഗപ്പുരിലെ ചാംഗി വിമാനത്താവളം ഒന്നാം സ്ഥാനം നിലനിർത്തിയത്.
യാത്രക്കാരെ മുഷിപ്പിക്കുന്ന വിമാനക്കമ്പനികളെയും എയർഹെൽപ്പ് തിരഞ്ഞെടുത്തിട്ടുണ്ട്. ബൾഗേറിയ എയറാണ് ഏറ്റവും മോശം. ചെക്ക് റിപ്പബ്ലിക്കിന്റെ സ്മാർട്ട് വിങ്‌സ്, ടുണീഷ്യയുടെ ട്യൂണിസ്എയർ എന്നിവ രണ്ടും മൂന്നും സ്ഥാനത്തുണ്ട്. മൊണാർക്ക് എയർലൈൻസ് (യു.കെ), റെയ്‌നറെയർ (അയർലൻഡ്), ഈജ്ിപ്‌തെയർ, ചൈന ഈസ്റ്റേൺ എയർലൈൻസ്, പാക്കിസ്ഥാൻ ഇന്റർനാഷണൽ, ഗൾഫ് എയർ (ബഹ്‌റീൻ), എയർ ചൈന എന്നിവയാണ് മോശം വിമാനക്കമ്പനികളിൽ പിന്നീടുള്ള സ്ഥാനങ്ങളിൽ.
സിംഗപ്പുർ എയർലൈൻസാണ് മികച്ച വിമാനക്കമ്പനികളിലും ഒന്നാം സ്ഥാനത്ത്. എത്തിഹാദ് (യു.എ.ഇ), ഖത്തർ എയർവേയ്‌സ്, ഓസ്ട്രിയൻ എയർലൈൻസ്, എയർ ട്രാൻസാറ്റ് (കാനഡ), എയർ ഡോലോമിറ്റി (ഇറ്റലി), ബ്രിട്ടീഷ് എയർവേയ്‌സ്, വിർജിൻ അറ്റ്‌ലാന്റിക്, അയേർ ലിംഗൂസ് (അയർലൻഡ്), ടുയി ഫ്‌ളൈ (ഹോളണ്ട്) എന്നിവ മികച്ചവയിൽ മുന്നിട്ടുനിൽക്കുന്നു.