ഷാങ്കി വിമാനത്താവളം വഴി യാത്ര ചെയ്യുന്ന യാത്രക്കാർക്ക് വീണ്ടും നിരക്ക് വർദ്ധനവ്. ജൂലൈ 1 മുതലാണ് യാത്രക്കാർക്ക് വീണ്ടും ഇരുട്ടടിയായി ഫീസ് നിരക്കിൽ വർദ്ധനവ്് നടപ്പിലാകുക. സിംഗപ്പൂരിൽ നിന്ന് യാത്ര പോകുന്നവർക്കും ട്രാൻസിസ്റ്റ് യാത്രക്കാർക്കും ഈ നിരക്ക് നല്‌കേണ്ടി വരും. 13.30 ഡോളറാണ് ഷാങ്കി വിമാനത്താവള വിപൂലികരണ പ്രവർത്തനങ്ങളുടെ ഭാഗമായി യാത്രക്കാരിൽ നിന്നും ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

എന്നാൽ പുതിയ നിരക്ക് വർദ്ധനവിനെതിരെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. നിരവിൽ യാത്രക്കാരിൽ നിന്നും ഈടാക്കുന്ന ഫീസായ 34 ഡോളറിന് പുറമേയാണ് 13.30 ഢോളർ കൂടി അധികമായി ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ട്രാൻസിസ്റ്റ് യാത്രക്കാർക്ക് ഫ്‌ളൈറ്റിന് മൂന്ന് ഡോളർ എന്നടിസ്ഥാനത്തിൽ നല്‌കേണ്ടി വരുംയ

2024 വരെ പണം ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല ഓരോ വർഷം നിരക്കിൽ വർദ്ധനവും ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ 2024 ആകുമ്പോഴേക്കും യാത്രക്കാർക്ക് ഡിപ്പാർച്ചറിങിനായി 62.30 ഡോളർ നല്േകണ്ടി വാരം. ടെർമിനൽ 5 അടക്കമുള്ള വിമാനത്താവള വിപൂലികരണത്തിന്റെ ഭാഗമായാണ് ഈ തുക പിരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.