- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫ് യൂണിയൻ പണിമുടക്കിന്; 27ന് ഒട്ടുമിക്ക ജർമൻ എയർപോർട്ടുകൾ നിശ്ചലമാകും
ബെർലിൻ: വിവിധ യൂണിയനുകളുടെ നേതൃത്വത്തിൽ എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫുകൾ പണിമുടക്കിന് ആഹ്വാനം നൽകിയിട്ടുള്ളതിനാൽ 27ന് ജർമനിയിലെ ഒട്ടു മിക്ക എയർപോർട്ടുകളും നിശ്ചലമാകുമെന്ന് മുന്നറിയിപ്പ്. രാജ്യത്തെ പ്രധാന ഹബ്ബായ ഫ്രാങ്ക്ഫർട്ട് അടക്കമുള്ള എയർപോർട്ടുകളിൽ വിമാനസർവീസ് വൈകുകയും സർവീസുകൾ റദ്ദാക്കപ്പെടുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. ഫ്രാങ്ക്ഫർട്ട് കൂടാതെ ഡ്യൂസൽഡോർഫ്, മ്യൂണിക്, കൊളോൺ/ബോൺ, ഡോർട്ട്മുണ്ട്, ഹാനോവർ തുടങ്ങിയ എയർപോർട്ടുകളിൽ നിന്നുള്ള യാത്രക്കാരേയും പണിമുടക്ക് ഏറെ വലയ്ക്കുമെന്നാണ് യൂണിയൻ വേർഡി വ്യക്തമാക്കുന്നത്. സേഫ്റ്റി കൺട്രോൾ, ഗ്രൗണ്ട് സർവീസ്, ചെക്ക് ഇൻ കൗണ്ടറുകളിലെ ജീവനക്കാർ, വർക്ക്‌ഷോപ്പ് മെക്കാനിക്കുകൾ തുടങ്ങിയവർ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. സർക്കാർ മേഖലയിലെ ജീവനക്കാർക്കൊപ്പം തന്നെ തങ്ങൾക്കും വേതനം ലഭിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. പണിമുടക്ക് നേരത്തെ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ യാത്രക്കാർ അതനുസരിച്ച് തങ്ങളുടെ യാത്രകൾ പ്ലാൻ ചെയ്യണമെന്ന് യൂണിയൻ വക്താവ് ക്രിസ്റ്റീൻ ബെഹ്ലെ
ബെർലിൻ: വിവിധ യൂണിയനുകളുടെ നേതൃത്വത്തിൽ എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫുകൾ പണിമുടക്കിന് ആഹ്വാനം നൽകിയിട്ടുള്ളതിനാൽ 27ന് ജർമനിയിലെ ഒട്ടു മിക്ക എയർപോർട്ടുകളും നിശ്ചലമാകുമെന്ന് മുന്നറിയിപ്പ്. രാജ്യത്തെ പ്രധാന ഹബ്ബായ ഫ്രാങ്ക്ഫർട്ട് അടക്കമുള്ള എയർപോർട്ടുകളിൽ വിമാനസർവീസ് വൈകുകയും സർവീസുകൾ റദ്ദാക്കപ്പെടുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്.
ഫ്രാങ്ക്ഫർട്ട് കൂടാതെ ഡ്യൂസൽഡോർഫ്, മ്യൂണിക്, കൊളോൺ/ബോൺ, ഡോർട്ട്മുണ്ട്, ഹാനോവർ തുടങ്ങിയ എയർപോർട്ടുകളിൽ നിന്നുള്ള യാത്രക്കാരേയും പണിമുടക്ക് ഏറെ വലയ്ക്കുമെന്നാണ് യൂണിയൻ വേർഡി വ്യക്തമാക്കുന്നത്. സേഫ്റ്റി കൺട്രോൾ, ഗ്രൗണ്ട് സർവീസ്, ചെക്ക് ഇൻ കൗണ്ടറുകളിലെ ജീവനക്കാർ, വർക്ക്‌ഷോപ്പ് മെക്കാനിക്കുകൾ തുടങ്ങിയവർ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. സർക്കാർ മേഖലയിലെ ജീവനക്കാർക്കൊപ്പം തന്നെ തങ്ങൾക്കും വേതനം ലഭിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. പണിമുടക്ക് നേരത്തെ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ യാത്രക്കാർ അതനുസരിച്ച് തങ്ങളുടെ യാത്രകൾ പ്ലാൻ ചെയ്യണമെന്ന് യൂണിയൻ വക്താവ് ക്രിസ്റ്റീൻ ബെഹ്ലെ ചൂണ്ടിക്കാട്ടി.
ആശുപത്രികൾ, ടൗൺഹാൾ, ചൈൽഡ് കെയർ സെന്ററുകൾ തുടങ്ങിയ മേഖലകളിലെ ജീവനക്കാർ വേർഡിയുടെ നേതൃത്വത്തിൽ പണിമുടക്ക് നടത്തി വിജയിച്ചതിനു പിന്നാലെയാണ് എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫുകൾ പണിമുടക്ക് നടത്തുന്നത്.