മനാമ : ബഹ്‌റൈൻ എയർപ്പോർട്ടിൽ നിന്നും പോകുന്ന യാത്രക്കാരിൽ നിന്നും ഈടാക്കുന്ന യൂസേഴ്‌സ് ഫീ വർദ്ധിപ്പിച്ചു. അഞ്ച് ദിനാറായാണ് ഫീസിന്റെ വർദ്ധന. ടെലികോം ഗതാഗത വകുപ്പ് മന്ത്രി കമാൽ ബിൻ അഹ്മദാണ് നിരക്ക് വർദ്ധനവ് പ്രഖ്യാപിച്ചത്.

നിലവിൽ 3 ദിനാറാണ് യാത്രക്കാരിൽ നിന്നും യൂസേഴ്‌സ് ഫീസായി ഈടാക്കുന്നത്.  ഇതോടൊപ്പം തന്നെ എയർപ്പോർട്ടിലെ മറ്റ് സേവനങ്ങളുടേയും നിരക്കുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്.