- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിയോയെ നേരിടാൻ വമ്പൻ ഓഫറുകളുമായി എയർടെല്ലും രംഗത്ത്; 145, 345 രൂപയുടെ പ്ലാനുകളിൽ പരിധിയില്ലാതെ കോളുകളും ഡാറ്റയും
ന്യൂഡൽഹി: റിലയലൻസ് ജിയോ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ എയർടെല്ലും പുതിയ പ്ലാനുകൾ അവതരിപ്പിച്ചു. 145, 345 രൂപകളുടെ രണ്ടു പ്രീപെയ്ഡ് പ്ലാനുകളാണ് ഇവ. 28 ദിവസമായിരിക്കും കാലാവധി 145 രൂപയുടെ പ്ലാനിൽ എല്ലാവിധ ലോക്കൽ കോളുകളും എയർടെല്ലിൽനിന്ന് എയർടെല്ലിലേക്ക് നാഷണൽ കോളുകളും 300 എംബി ഡേറ്റയും സൗജന്യമായിരിക്കും. 345 രൂപയുടെ പ്ലാനിൽ പരിധിയില്ലാതെ ലോക്കൽ, നാഷണൽ കോളുകൾ വാഗ്ദാനം ചെയ്യുന്നു. ഒപ്പം ഒരു ജിബി 4ജി ഡേറ്റയും സൗജന്യമായിരിക്കും. ജിയോയെ നേരിടാൻ ബിഎസ്എൻഎല്ലും പുതിയ പ്ലാനുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ്. 149 രൂപയുടെ പ്ലാനിൽ ബിഎസ്എൻഎല്ലിലേക്കും മറ്റു മറ്റ് നെറ്റ് വർക്കുകളിലേക്കും അൺലിമിറ്റഡ് ലോക്കൽ കോളുകളും എസ്ടിഡി കോളുകളും സൗജന്യമായിരിക്കും. ഇതിനുപുറമേ 300 എംബി ഡേറ്റയും 100 എസ്എംഎസുകളും സൗജന്യമായിരിക്കും. പുതുവർഷത്തിനായിരിക്കും ബിഎസ്എൻഎൽ പ്ലാൻ അവതരിപ്പിക്കുകയെന്ന് അറിയുന്നു.
ന്യൂഡൽഹി: റിലയലൻസ് ജിയോ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ എയർടെല്ലും പുതിയ പ്ലാനുകൾ അവതരിപ്പിച്ചു. 145, 345 രൂപകളുടെ രണ്ടു പ്രീപെയ്ഡ് പ്ലാനുകളാണ് ഇവ. 28 ദിവസമായിരിക്കും കാലാവധി
145 രൂപയുടെ പ്ലാനിൽ എല്ലാവിധ ലോക്കൽ കോളുകളും എയർടെല്ലിൽനിന്ന് എയർടെല്ലിലേക്ക് നാഷണൽ കോളുകളും 300 എംബി ഡേറ്റയും സൗജന്യമായിരിക്കും. 345 രൂപയുടെ പ്ലാനിൽ പരിധിയില്ലാതെ ലോക്കൽ, നാഷണൽ കോളുകൾ വാഗ്ദാനം ചെയ്യുന്നു. ഒപ്പം ഒരു ജിബി 4ജി ഡേറ്റയും സൗജന്യമായിരിക്കും.
ജിയോയെ നേരിടാൻ ബിഎസ്എൻഎല്ലും പുതിയ പ്ലാനുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ്. 149 രൂപയുടെ പ്ലാനിൽ ബിഎസ്എൻഎല്ലിലേക്കും മറ്റു മറ്റ് നെറ്റ് വർക്കുകളിലേക്കും അൺലിമിറ്റഡ് ലോക്കൽ കോളുകളും എസ്ടിഡി കോളുകളും സൗജന്യമായിരിക്കും. ഇതിനുപുറമേ 300 എംബി ഡേറ്റയും 100 എസ്എംഎസുകളും സൗജന്യമായിരിക്കും. പുതുവർഷത്തിനായിരിക്കും ബിഎസ്എൻഎൽ പ്ലാൻ അവതരിപ്പിക്കുകയെന്ന് അറിയുന്നു.