- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അംഗീകാരമില്ലാത്ത സ്‌കൂളുകൾ അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോകരുത്: എഐഎസ്എഫ്
അംഗീകാരമില്ലാത്ത സ്‌കൂളുകൾ അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോകരുതെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാനത്തെ സ്‌കൂളുകളെ ലോകനിലവാരത്തിലേക്കാണ് ഉയർത്തുന്നത്. ഇത്തരം പദ്ധതികളിലൂടെ കഴിഞ്ഞ അധ്യയന വർഷം ഒരു ലക്ഷത്തി നാൽപ്പത്തി ഏഴായിരം വിദ്യാർത്ഥികളെയാണ് പൊതുവിദ്യാല യങ്ങളിലേക്ക് മടക്കിക്കൊണ്ടുവരാൻ സാധിച്ചത്. പൊതുവിദ്യാഭ്യാസ മേഖലയെ ഉയർച്ചയുടെ പാതയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള സർക്കാർ ശ്രമങ്ങളുടെ ശോഭ കെടുത്തുന്ന നിലപാടുകൾ വിദ്യാഭ്യാസവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. യുഡിഎഫ് സ്വകാര്യ സ്‌കൂൾ ലോബിക്കൊപ്പമാണെന്നതിന് തെളിവാണ് പ്രതിപക്ഷനേതാവിന്റെ പ്രസ്താവന. ഉന്നതവിദ്യാഭ്യാസ മേഖലയെ കച്ചവടകേന്ദ്രമാക്കി മാറ്റിയതുപോലെ പ്രാഥമിക വിദ്യാഭ്യാസ മേഖലയിലും കച്ചവട ശക്തികൾ കടന്നുകയറുകയാണ്. ഇതിനെ ശക്തമായി ചെറുത്ത് തോൽപ്പിക്കുവാൻ കഴിയണം. ഇടതുപക്ഷ സർക്കാരിന്റെ പ്രഖ്യാപിതനയത്തിൽ നിന്ന് വ്യതിചലിക്കരുതെന്നും അംഗീകാര
അംഗീകാരമില്ലാത്ത സ്‌കൂളുകൾ അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോകരുതെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാനത്തെ സ്‌കൂളുകളെ ലോകനിലവാരത്തിലേക്കാണ് ഉയർത്തുന്നത്. ഇത്തരം പദ്ധതികളിലൂടെ കഴിഞ്ഞ അധ്യയന വർഷം ഒരു ലക്ഷത്തി നാൽപ്പത്തി ഏഴായിരം വിദ്യാർത്ഥികളെയാണ് പൊതുവിദ്യാല യങ്ങളിലേക്ക് മടക്കിക്കൊണ്ടുവരാൻ സാധിച്ചത്.
പൊതുവിദ്യാഭ്യാസ മേഖലയെ ഉയർച്ചയുടെ പാതയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള സർക്കാർ ശ്രമങ്ങളുടെ ശോഭ കെടുത്തുന്ന നിലപാടുകൾ വിദ്യാഭ്യാസവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. യുഡിഎഫ് സ്വകാര്യ സ്‌കൂൾ ലോബിക്കൊപ്പമാണെന്നതിന് തെളിവാണ് പ്രതിപക്ഷനേതാവിന്റെ പ്രസ്താവന. ഉന്നതവിദ്യാഭ്യാസ മേഖലയെ കച്ചവടകേന്ദ്രമാക്കി മാറ്റിയതുപോലെ പ്രാഥമിക വിദ്യാഭ്യാസ മേഖലയിലും കച്ചവട ശക്തികൾ കടന്നുകയറുകയാണ്.
ഇതിനെ ശക്തമായി ചെറുത്ത് തോൽപ്പിക്കുവാൻ കഴിയണം. ഇടതുപക്ഷ സർക്കാരിന്റെ പ്രഖ്യാപിതനയത്തിൽ നിന്ന് വ്യതിചലിക്കരുതെന്നും അംഗീകാരമില്ലാത്ത സ്‌കൂളുകൾ എത്രയും വേഗം അടച്ചുപൂട്ടാനു സർക്കാർ തയാറാകണം. അല്ലാത്തപക്ഷം ശക്തമായ സമരത്തിന് എഐഎസ്എഫ് നേതൃത്വം നൽകുമെന്നും സംസ്ഥാന പ്രസിഡന്റ് ജെ അരുൺബാബുവും സെക്രട്ടറി ശുഭേഷ് സുധാകരനും പറഞ്ഞു.