സ്വാശ്രയ മാനേജ്മെന്റുകൾക്ക് വിടുപണി ചെയ്യാൻ അധികാരത്തിലെത്തേണ്ട കാര്യമില്ലെന്ന് എഐഎസ്എഫ്. സർക്കാർ നടപ്പാക്കേണ്ടത് ഇടത് നയമാണെന്നും സിപിഐയുടെ വിദ്യാർത്ഥി സംഘടന ചൂണ്ടിക്കാട്ടി. സ്വാശ്രയ മെഡിക്കൽ ഫീസ് വർധനയ്‌ക്കെതിരെ എഐഎസ്എഫ് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുകയും ചെയ്തു.

മെഡിക്കൽ പിജി സീറ്റുകളിൽ ഫീസ് രണ്ടിരട്ടിയോളം കൂട്ടിയതിൽ പ്രതിഷേധിച്ചാണ് എഐഎസ്എഫ് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് സമരം സംഘടിപ്പിച്ചത്. ഫീസ് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെഎസ്.യു കഴിഞ്ഞയാഴ്ച നടത്തിയ സമരത്തിന് പിന്നാലെയാണ് എഐഎസ്എഫും സമരരംഗത്തേക്ക് എത്തിയിരിക്കുന്നത്.

ഫീസ് വർധനയ്‌ക്കെതിരെ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിൽ വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി വിജിൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. എന്നാൽ ലോ അക്കാദമിക്ക് പിന്നാലെ സർക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി സിപിഐയുടെ വിദ്യാർത്ഥി സംഘടന രംഗത്തെത്തിയതിന്റെ ഞെട്ടലിലാണ് സി.പി.എം നേതാക്കൾ